ക​ർ​ണാ​ട​ക​യി​ൽ അ​യോ​ഗ്യ​നാ​ക്ക​പ്പെ​ട്ട എം​എ​ൽ​എ​യെ മ​ന്ത്രി​യാ​ക്കാ​നു​ള്ള ശ്ര​മം ഹൈ​ക്കോ​ട​തി ത​ട​ഞ്ഞു
Tuesday, December 1, 2020 2:59 PM IST
ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ ബി.​എ​സ്.​യെ​ദി​യൂ​ര​പ്പ മ​ന്ത്രി​സ​ഭ​യി​ൽ അം​ഗ​മാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ച ബി​ജെ​പി എം​എ​ൽ​എ എ.​എ​ച്ച്.​വി​ശ്വ​നാ​ഥി​ന് ക​ന​ത്ത തി​രി​ച്ച​ടി. കൂ​റു​മാ​റ്റ നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം 2019ൽ ​എം​എ​ൽ​എ സ്ഥാ​ന​ത്ത് നി​ന്ന് അ​യോ​ഗ്യ​നാ​ക്ക​പ്പെ​ട്ട വി​ശ്വാ​നാ​ഥ് മ​ന്ത്രി​യാ​കാ​ൻ യോ​ഗ്യ​ന​ല്ലെ​ന്ന് ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി നി​രീ​ക്ഷി​ച്ചു.

2019ൽ ​ബി​ജെ​പി​യി​ൽ ചേ​ർ​ന്ന 17കോ​ണ്‍​ഗ്ര​സ്- ജെ​ഡി​എ​സ് എം​എ​ൽ​എ​മാ​രി​ൽ ഉ​ൾ​പ്പെ​ട്ട​യാ​ളാ​ണ് 70കാ​ര​നാ​യ വി​ശ്വ​നാ​ഥും. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ ന​ട​ന്ന ഉ​പ​തെര​ഞ്ഞെ​ടു​പ്പി​ൽ വി​ശ്വ​നാ​ഥ് പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.

കോ​ണ്‍​ഗ്ര​സും ജെ​ഡി​എ​സും വി​ട്ടു​വ​ന്ന എം​എ​ൽ​എ​മാ​ർ​ക്ക് മ​ന്ത്രി​സ്ഥാ​നം ന​ൽ​കു​മെ​ന്ന വാ​ഗ്ദാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് യെ​ദി​യൂ​ര​പ്പ വി​ശ്വ​നാ​ഥി​നെ മ​ന്ത്രി​സ​ഭ​യി​ലെ​ത്തി​ക്കാ​ൻ ശ്ര​മി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.