ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​രു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ച്ചു; പ്ര​തി​ദി​നം 2000 പേ​ർ​ക്ക് ദ​ർ​ശ​നം ന​ട​ത്താം
Tuesday, December 1, 2020 5:25 PM IST
തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​രു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ക്കാ​ന്‍ തീ​രു​മാ​നം. തീ​ര്‍​ഥാ​ട​ക​രു​ടെ എ​ണ്ണം ഇ​ര​ട്ടി​യാ​യി വ​ർ​ധി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. ആ​യി​ര​ത്തി​ൽ​നി​ന്ന് 2000 ആ​ക്കി ഉ​യ​ർ​ത്താ​നാ​ണ് തീ​രു​മാ​നം.

ബു​ധ​നാ​ഴ്ച മു​ത​ൽ ഇ​ത​നു​സ​രി​ച്ച് ബു​ക്കിം​ഗ് ആ​രം​ഭി​ക്കും. ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ല്‍ ദ​ര്‍​ശ​നം ന​ട​ത്താ​വു​ന്ന തീ​ര്‍​ഥാ​ട​ക​രു​ടെ എ​ണ്ണം 3000 ആ​യും വ​ര്‍​ധി​പ്പി​ച്ചു. നേ​ര​ത്തെ ഇ​ത് 2000 ആ​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം ചീ​ഫ് സെ​ക്ര​ട്ട​റി ബി​ശ്വാ​സ് മേ​ത്ത​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന ഉ​ന്ന​ത​ത​ല യോ​ഗം ഭ​ക്ത​രു​ടെ എ​ണ്ണം ഉ​യ​ര്‍​ത്താ​ന്‍ ശി​പാ​ര്‍​ശ ചെ​യ്തി​രു​ന്നു. ഇ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യ ശേ​ഷം തി​രു​വി​താ​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡാ​ണ് തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്. ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​തി​ദി​നം 10000 പേ​രെ അ​നു​വ​ദി​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശ​മാ​ണ് മു​ന്നോ​ട്ടു​വ​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.