ഗ​ണേ​ഷ് കു​മാ​റി​ന്‍റെ​യും പ്ര​ദീ​പി​ന്‍റെ​യും വീ​ടു​ക​ളി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന
Tuesday, December 1, 2020 5:55 PM IST
തി​രു​വ​ന​ന്ത​പു​രം: ന​ട​നും എം​എ​ൽ​എ​യു​മാ​യ ഗ​ണേ​ഷ് കു​മാ​റി​ന്‍റെ​യും ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മു​ൻ ഓ​ഫീ​സ് സെ​ക്ര​ട്ട​റി പ്ര​ദീ​പി​ന്‍റെ​യും വീ​ടു​ക​ളി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന. ഗ​ണേ​ഷ് കു​മാ​റി​ന്‍റെ പ​ത്ത​നാ​പു​ര​ത്തെ വീ​ട്ടി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ മാ​പ്പ് സാ​ക്ഷി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​ദീ​പ് കോ​ട്ടാ​ത്ത​യ്ക്ക് ഇ​ന്ന് ജാ​മ്യം ല​ഭി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് പോ​ലീ​സ് റെ​യ്ഡ് ന​ട​ത്തി​യ​ത്. ഗ​ണേ​ഷി​ന്‍റെ പ​ത്ത​നാ​പു​ര​ത്തെ വീ​ട്ടി​ൽ​നി​ന്നാ​ണ് പ്ര​ദീ​പി​നെ നേ​ര​ത്തെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്ന​ത്.

പ്ര​ദീ​പ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന ലാ​പ്ടോ​പ്പും മൊ​ബൈ​ൽ ഫോ​ണും ക​ണ്ടെ​ടു​ക്കു​ന്ന​തി​നാ​ണ് പ​രി​ശോ​ധ​ന എ​ന്നാ​ണ് അ​റി​യു​ന്ന​ത്. പ്ര​ദീ​പി​ന്‍റെ കൊ​ട്ടാ​ര​ക്ക​ര​യി​ലെ വീ​ട്ടി​ലും ഇ​തേ​സ​മ​യം കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് റെ​യ്ഡ് ന​ട​ത്തു​ക​യാ​ണ്. ന​ട​ൻ ദി​ലീ​പി​ന് അ​നു​കൂ​ല​മാ​യി മൊ​ഴി ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബേ​ക്ക​ൽ സ്വ​ദേ​ശി യാ​യ മാ​പ്പ് സാ​ക്ഷി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നാ​ണ് പ്ര​ദീ​പി​നെ​തി​രെ​യു​ള്ള കേ​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.