പദവിയിൽനിന്നും നീക്കിയ സംഭവം; ച​ന്ദ കൊ​ച്ചാ​റിന്‍റെ ഹ​ർ​ജി സു​പ്രീം കോ​ട​തി ത​ള്ളി
Tuesday, December 1, 2020 8:03 PM IST
ന്യൂ​ഡ​ൽ​ഹി: ഐ​സി​ഐ​സി​ഐ ബാ​ങ്ക് ചീ​ഫ് എ​ക്സി​ക്യു​ട്ടീ​വ് ഓ​ഫീ​സ​ർ സ്ഥാ​ന​ത്തു നീ​ക്കി​യ​തി​നെ​തി​രേ ച​ന്ദ കൊ​ച്ചാ​ർ ന​ൽ​കി​യ ഹ​ർ​ജി സു​പ്രീം കോ​ട​തി ത​ള്ളി. രാ​ജി​വ​ച്ച​തി​നു ശേ​ഷ​മാ​ണ് ബാ​ങ്ക് അ​വ​രെ പു​റ​ത്താ​ക്കി​യ​തെ​ന്നു നി​രീ​ക്ഷി​ച്ച ജ​സ്റ്റീ​സ് എ​സ്.​കെ. കൗ​ൾ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച്, ഹ​ർ​ജി​യി​ൽ ഇ​ട​പെ​ടാ​ൻ ത​യാ​റാ​യി​ല്ല.

മു​ൻ​കൂ​ർ അ​നു​മ​തി​യി​ല്ലാ​തെ ജോ​ലി​യി​ൽ നി​ന്നു പി​രി​ച്ചു​വി​ടാ​ൻ ക​ഴി​യി​ല്ലെ​ന്നു ച​ന്ദ കൊ​ച്ചാ​റി​നു വേ​ണ്ടി ഹാ​ജ​രാ​യ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ മു​കു​ൾ റോ​ഹ്ത​ഗി വാ​ദി​ച്ചെ​ങ്കി​ലും കോ​ട​തി പ​രി​ഗ​ണി​ച്ചി​ല്ല. ച​ന്ദ കൊ​ച്ചാ​ർ ന​ൽ​കി​യ ഹ​ർ​ജി നേ​ര​ത്തെ ബോം​ബെ ഹൈ​ക്കോ​ട​തി​യും ത​ള്ളി​യി​രു​ന്നു.

ഇ​തേ തു​ട​ർ​ന്നാ​ണ് അ​വ​ർ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഐ​സി​ഐ​സി​ഐ ബാ​ങ്ക് 1875 കോ​ടി രൂ​പ വാ​യ്പ അ​നു​വ​ദി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ച​ന്ദ കൊ​ച്ചാ​ർ, ഭ​ർ​ത്താ​വ് ദീ​പ​ക് കൊ​ച്ചാ​ർ, വീ​ഡി​യോ​കോ​ണ്‍ ഇ​ൻ​ഡ​സ്ട്രീ​സി​ലെ വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​ർ​ക്കെ​തി​രേ സു​പ്രീം കോ​ട​തി മു​ൻ ജ​ഡ്ജി ജ​സ്റ്റീ​സ് ബി.​എ​ൻ. ശ്രീ​കൃ​ഷ്ണ സ​മി​തി അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റും മും​ബൈ​യി​ലെ പ്ര​ത്യേ​ക കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.