ക​ർ​ഷ​ക​ർ​ക്കു​നേ​രെ പോ​ലീ​സ് അ​തി​ക്രം; ഹ​രി​യാ​ന സ​ർ​ക്കാ​രി​നു​ള്ള പി​ന്തു​ണ പി​ൻ​വ​ലി​ച്ച് സ്വ​ത​ന്ത്ര എം​എ​ൽ​എ
Tuesday, December 1, 2020 8:20 PM IST
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ കാ​ർ​ഷി​ക ന​യ​ങ്ങ​ൾ​ക്കെ​തി​രാ​യ ഡ​ൽ​ഹി ച​ലോ മാ​ർ​ച്ചി​നു നേ​രെ​യു​ണ്ടാ​യ പോ​ലീ​സ് അ​തി​ക്ര​മ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഹ​രി​യാ​ന ബി​ജെ​പി സ​ർ​ക്കാ​രി​നു​ള്ള പി​ന്തു​ണ പി​ൻ​വ​ലി​ച്ച് സ്വ​ത​ന്ത്ര എം​എ​ൽ​എ. ഹ​രി​യാ​ന ഖാ​പ് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അ​ധ്യ​ക്ഷ​നും ദാ​ദ്രി​യി​ൽ നി​ന്നു​ള്ള എം​എ​ൽ​എ​യു​മാ​യ സോം​ബീ​ർ സാം​ഗ്വാ​നാ​ണ് മ​നോ​ഹ​ർ ലാ​ൽ ഖ​ട്ട​ർ സ​ർ​ക്കാ​രി​നു​ള്ള പി​ന്തു​ണ പി​ൻ​വ​ലി​ച്ച​ത്.

ഹ​രി​യാ​ന ലൈ​വ് സ്റ്റോ​ക്ക് ഡെ​വ​ല​പ്മെ​ന്‍റ് ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ സ്ഥാ​നം അ​ദ്ദേ​ഹം ക​ഴി​ഞ്ഞ​ദി​വ​സം ഒ​ഴി​ഞ്ഞി​രു​ന്നു. ഹ​രി​യാ​ന​യി​ലെ ഖാ​പ്പ് പ​ഞ്ചാ​യ​ത്തു​ക​ളെ സം​ഘ​ടി​പ്പി​ച്ച് ഡ​ൽ​ഹി അ​തി​ർ​ത്തി​യി​ലേ​ക്ക് മാ​ർ​ച്ച് ചെ​യ്യു​മെ​ന്നും സോം​ബീ​ർ ക​ഴി​ഞ്ഞ ദി​വ​സം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

സ​ർ​ക്കാ​രി​നു​ള്ള പി​ന്തു​ണ പി​ൻ​വ​ലി​ക്കു​ന്നു എ​ന്ന് വ്യ​ക്ത​മാ​ക്കി ഹ​രി​യാ​ന നി​യ​മ​സ​ഭ​യി​ൽ ക​ത്ത് ന​ൽ​കി​യി​ട്ടു​ണ്ട്. ക​ർ​ഷ​ക വി​രു​ദ്ധ ന​യ​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന സ​ർ​ക്കാ​രി​നെ പി​ന്തു​ണ​യ്ക്കാ​ൻ എ​നി​ക്കാ​വി​ല്ലെ​ന്നാ​ണ് സോം​ബീ​ർ പ​റ​ഞ്ഞു. എ​ന്നാ​ൽ, എം​എ​ൽ​എ​യു​ടെ ക​ത്ത് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് ഹ​രി​യാ​ന നി​യ​സ​ഭ അ​ധി​കൃ​ത​ർ പ​റ​ഞ്ഞ​ത്.

സാം​ഗ്വാ​ൻ പി​ന്തു​ണ പി​ൻ​വ​ലി​ച്ചാ​ൽ നി​ല​വി​ലെ ബി​ജെ​പി- ജെ​ജെ​പി സ​ർ​ക്കാ​രി​ന് ഭീ​ഷ​ണി​യി​ല്ല. 90 അം​ഗം നി​യ​മ​സ​ഭ​യി​ൽ ബി​ജെ​പി​ക്ക് 40ഉം ​ജെ​ജെ​പി​ക്ക് പ​ത്തും എം​എ​ൽ​എ​മാ​രു​ണ്ട്. നാ​ല് സ്വ​ത​ന്ത്ര​രു​ടെ പി​ന്തു​ണ​കൂ​ടി സ​ർ​ക്കാ​രി​നു​ണ്ട്. കോ​ണ്‍​ഗ്ര​സി​ന് 31 സീ​റ്റു​ക​ളാ​ണു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.