മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ വ​നി​താ എ​ൻ​സി​പി നേ​താ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി
Wednesday, December 2, 2020 5:12 AM IST
മും​ബൈ: മോ​ട്ടോ​ർ​സൈ​ക്കി​ളി​നെ മ​റി​ക​ട​ന്ന​തി​നെ​ച്ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ടെ വ​നി​താ എ​ൻ​സി​പി നേ​താ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി. രേ​ഖ ഭാ​വു​സാ​ഹെ​ബ് (39) ആ​ണു കൊ​ല്ല​പ്പെ​ട്ട​ത്. വ​നി​ത​ക​ളു​ടെ ക്ഷേ​മ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പ്രാ​ദേ​ശി​ക സം​ഘ​ട​ന​യാ​യ യ​ശ​സ്വി​നി മ​ഹി​ള ബ്രി​ഗേ​ഡി​ന്‍റെ അ​ധ്യ​ക്ഷ​യാ​ണ്.

അ​ഹ​മ്മ​ദ്ന​ഗ​ർ ജി​ല്ല​യി​ലെ പാ​ർ​ണ​റി​ൽ തി​ങ്ക​ളാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം. കു​ടും​ബ​സ​മേ​തം പൂ​ന​യി​ൽ​നി​ന്ന് അ​ഹ​മ്മ​ദ്ന​ഗ​റി​ലേ​ക്കു കാ​റി​ൽ​വ​രു​ന്പോ​ൾ ജ​തെ​ഗാ​വ് ഘ​ട്ടി​ൽ ഒ​രു മോ​ട്ടോ​ർ​സൈ​ക്കി​ളി​നെ മ​റി​ക​ട​ന്നു. റോ​ഡി​നു കു​റു​കെ മോ​ട്ടോ​ർ​സൈ​ക്കി​ൾ നി​ർ​ത്തി രേ​ഖ​യു​മാ​യി ഇ​വ​ർ ത​ർ​ക്കി​ച്ചു. ത​ർ​ക്കം​രൂ​ക്ഷ​മാ​യ​തോ​ടെ ഇ​വ​രി​ലൊ​രാ​ൾ രേ​ഖ​യു​ടെ ക​ഴു​ത്തി​ൽ ക​ത്തി​വീ​ശി.

ര​ക്തം​വാ​ർ​ന്ന് റോ​ഡി​ൽ കി​ട​ന്ന ഇ​വ​രെ ഗ്രാ​മ​വാ​സി​ക​ളും മ​റ്റും ചേ​ർ​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.