മ​ലേ​റി​യ പോ​രാ​ട്ട​ത്തി​ൽ ഇ​ന്ത്യ​ക്കു നേ​ട്ടം; രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ കു​റ​വ്
Wednesday, December 2, 2020 5:55 AM IST
ജ​നീ​വ: മ​ലേ​റി​യ​യ്ക്കെ​തി​രാ​യ ആ​ഗോ​ള പോ​രാ​ട്ട​ത്തി​ൽ ഇ​ന്ത്യ ശ്ര​ദ്ധേ​യ​നേ​ട്ടം കൈ​വ​രി​ച്ച​താ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന.

2000ൽ ​ഇ​ന്ത്യ​യി​ൽ ര​ണ്ടു കോ​ടി മ​ലേ​റി​യ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. 2019 ആ​യ​പ്പോ​ൾ കേ​സു​ക​ളു​ടെ എ​ണ്ണം 56 ല​ക്ഷ​മാ​ക്കി കു​റ​യ്ക്കാ​ൻ ഇ​ന്ത്യ​ക്കു ക​ഴി​ഞ്ഞു​വെ​ന്ന് വേ​ൾ​ഡ് മ​ലേ​റി​യ റി​പ്പോ​ർ​ട്ട് 2020ൽ ​ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. മ​ര​ണ​നി​ര​ക്കും ഗ​ണ്യ​മാ​യി കു​റ​ഞ്ഞു. 2000ൽ 29,500 ​ആ​യി​രു​ന്ന​ത് 2019ൽ 7,700 ​ആ​യി.

ക​ഴി​ഞ്ഞ ​വ​ർ​ഷം ആ​ഗോ​ള​ത​ല​ത്തി​ൽ 22.9 കോ​ടി പേ​ർ​ക്ക് മ​ലേ​റി​യ പി​ടി​പെ​ട്ടു. 4,09,000 പേ​ർ മ​രി​ച്ചു. തൊ​ട്ടു മു​ൻ വ​ർ​ഷം 4,11,000 പേ​രാ​ണു മ​രി​ച്ച​ത്. ഇ​ന്ത്യ ഉ​ൾ​പ്പെ​ടു​ന്ന തെ​ക്കു​കി​ഴ​ക്ക​നേ​ഷ്യാ മേ​ഖ​ല മ​ലേ​റി​യ​യെ പി​ടി​ച്ചു​കെ​ട്ടു​ന്ന​തി​ൽ വ​ലി​യ നേ​ട്ടം കൈ​വ​രി​ച്ച​താ​യി റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.