കെഎസ്എ​ഫ്ഇ വി​വാ​ദം: പാ​ർ​ട്ടി​യി​ലും മു​ന്ന​ണി​യി​ലും ഒ​റ്റ​പ്പെ​ട്ട് തോ​മ​സ് ഐ​സ​ക്ക്
Wednesday, December 2, 2020 1:14 PM IST
തി​രു​വ​ന​ന്ത​പു​രം: കെഎ​സ്എ​ഫ്ഇ​യി​ലെ റെ​യ്ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​ൽ പാ​ർ​ട്ടി​ക്കു​ള്ളി​ലും മു​ന്ന​ണി​യി​ലും ഒ​റ്റ​പ്പെ​ട്ട് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക്. മ​ന്ത്രി ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ പ​ര​സ്യ പ്ര​തി​ക​ര​ണ​ങ്ങ​ളെ പാ​ർ​ട്ടി നേ​താ​ക്ക​ൾ​ക്കും മ​ന്ത്ര​മാ​ർ​ക്കും പു​റ​മേ​യാ​ണ് ഇ​ന്ന് മു​ന്ന​ണി​യി​ലെ ര​ണ്ടാം ക​ക്ഷി​യാ​യ സി​പി​ഐ​യും ത​ള്ളി​യ​ത്.

റെ​യ്ഡ് മ​ന്ത്രി​കൂ​ടി അ​റി​യേ​ണ്ടി​യി​രു​ന്നു​വെ​ന്ന ത​ര​ത്തി​ലു​ള്ള ഐ​സ​ക്കി​ന്‍റെ പ്ര​സ്താ​വ​ന​ക​ളാ​ണ് വി​വാ​ദ​മാ​യ​ത്. ഇ​തി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ത​ന്നെ വി​ശ​ദീ​ക​ര​ണം ന​ൽ​കി​യെ​ങ്കി​ലും വി​ഷ​യം അ​വ​സാ​നി​പ്പി​ക്കാ​ൻ ധ​ന​മ​ന്ത്രി ത​യാ​റാ​യി​രു​ന്നി​ല്ല. സം​ഭ​വ​ത്തി​ൽ പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റി​ലും ഐ​സ​ക്ക് രൂ​ക്ഷ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചിരുന്നു.

ഒ​ടു​വി​ൽ, വി​ഷ​യം അ​വ​സാ​നി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച സെ​ക്ര​ട്ട​റി​യേ​റ്റ് മ​ന്ത്രി​യു​ടെ പ​ര​സ്യ പ്ര​സ്താ​വ​ന​ക​ളെ പേ​ര് പ​റ​യാ​തെ ശാ​സി​ച്ചി​രു​ന്നു. ഇ​തി​നൊ​പ്പം മൂ​ന്ന് മ​ന്ത്ര​മാ​ർ​കൂ​ടി ഐ​സ​ക്കി​നെ ത​ള്ളി രം​ഗ​ത്തെ​ത്തു​ക​യും പാ​ർ​ട്ടി​യി​ലെ നേ​താ​ക്ക​ൾ ആ​രും ത​ന്നെ പി​ന്തു​ണ​യ്ക്കാ​തി​രി​ക്കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് പാ​ർ​ട്ടി​ക്കു​ള്ളി​ൽ അ​ദ്ദേ​ഹം ഒ​റ്റ​പ്പെ​ട്ട​ത്.

ജി.​സു​ധാ​ക​ര​ൻ, ഇ.​പി.​ജ​യ​രാ​ജ​ൻ, ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ തു​ട​ങ്ങി​യ മ​ന്ത്രി​മാ​രെ​ല്ലാം മു​ഖ്യ​മ​ന്ത്രി​യു​ടെ വി​ശ​ദീ​ക​ര​ണം അ​ന്തി​മ​മാ​ണ് എ​ന്ന നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ച​ത്. എ​ന്നാ​ൽ, ഇ​തി​നു പി​ന്നാ​ലെ താ​ൻ ഒ​റ്റ​പ്പെ​ടു​ന്നു​വെ​ന്ന് മ​ന​സി​ലാ​ക്കി​യ ഐ​സ​ക്ക് നി​ല​പാ​ട് മ​യ​പ്പെ​ടു​ത്തി. മു​ന്ന​ണി​യി​ലും പാ​ർ​ട്ടി​യും ഒ​ന്നും ഇ​ത് സം​ബ​ന്ധി​ച്ച് വ്യ​ത്യ​സ്ത​മാ​യ അ​ഭി​പ്രാ​യ​ങ്ങ​ളി​ല്ലെ​ന്ന് അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് വ്യ​ക്ത​മാ​ക്കി.

എ​ന്നാ​ൽ, സി​പി​ഐ​യും പോ​ളി​റ്റ് ബ്യൂ​റോ അം​ഗം എം.​എം ബേ​ബി​യും ബു​ധ​നാ​ഴ്ച ധ​ന​മ​ന്ത്രി​യെ ത​ള്ളി രം​ഗ​ത്തെ​ത്തി​യ​തോ​ടെ ഐ​സ​ക്കി​ന്‍റെ അ​വ​സ്ഥ കൂ​ടു​ത​ൽ പ​രു​ങ്ങ​ലി​ലാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.