ത​ല​ശേ​രി​യി​ലെ എ​ട്ട് ല​ക്ഷ​ത്തി​ന്‍റെ ക​വ​ർ​ച്ച: സം​ഘ​ത്ത​ല​വ​ൻ പി​ടി​യി​ൽ
Wednesday, December 2, 2020 4:18 PM IST
ത​ല​ശേ​രി: പ​ട്ടാ​പ്പ​ക​ൽ ന​ഗ​ര​മ​ധ്യ​ത്തി​ൽ മു​ഖ​ത്ത് മു​ള​കു​പൊ​ടി വി​ത​റി എ​ട്ട് ല​ക്ഷം ക​വ​ർ​ന്ന കേ​സി​ൽ പ്ര​ധാ​ന പ്ര​തി പി​ടി​യി​ൽ. ക​ണ്ണൂ​ർ വാ​രം സ്വ​ദേ​ശി അ​ഫ്സ​ലി​നെ (27) നെ​യാ​ണ് ത​ല​ശേ​രി പോ​ലീ​സ് ആ​സൂ​ത്രി​ത നീ​ക്ക​ത്തി​ലൂ​ടെ വ​ല​യി​ലാ​ക്കി​യ​ത്.

ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യാ​യി പ​ല ജി​ല്ല​ക​ളി​ലൂ​ടെ​യും ക​റ​ങ്ങി ന​ട​ന്ന ഇ​യാ​ളെ മൊ​ബൈ​ൽ ട​വ​ർ കേ​ന്ദ്രീ​ച്ച് പി​ന്തു​ട​ർ​ന്ന പോ​ലീ​സ് സം​ഘം വ​യ​നാ​ട്ടി​ൽ നി​ന്ന് പു​ല​ർ​ച്ചെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. കേ​സി​ലെ മു​ഖ്യ​സൂ​ത്ര​ധാ​ര​നെ​ന്ന് സം​ശ​യി​ക്കു​ന്ന ഇ​യാ​ളെ ത​ല​ശേ​രി സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചു. ഡി​വൈ​എ​സ്പി മൂ​സ വ​ള്ളി​ക്കാ​ട​ൻ, സി​ഐ കെ. ​സ​ന​ൽ​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം പ്ര​തി​യെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു.

ക​ഴി​ഞ്ഞ മാ​സം 16-നാ​ണ് ന​ഗ​ര​മ​ധ്യ​ത്തി​ൽ ക​വ​ർ​ച്ച ന​ട​ന്ന​ത്. പ​ഴ​യ ബ​സ്‌​സ്റ്റാ​ൻ​ഡി​ലെ സ​ഹ​ക​ര​ണ ബാ​ങ്കി​ൽ പ​ണ​യം വ​ച്ചി​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളെ​ടു​ക്കാ​നാ​യി എ​ത്തി​യ​വ​രു​ടെ എ​ട്ട് ല​ക്ഷം രൂ​പ​യാ​ണ് കൊ​ള്ള​യ​ടി​ക്ക​പ്പെ​ട്ട​ത്. സ്വ​ർ​ണ​മെ​ടു​ക്കാ​നാ​യി സം​ഭ​വ​ത്തി​ലെ പ​രാ​തി​ക്കാ​ര​നാ​യ ധ​ർ​മ്മ​ടം സ്വ​ദേ​ശി റ​ഹീ​സും തോ​ട്ടു​മ്മ​ൽ സ്വ​ദേ​ശി മു​ഹ​മ്മ​ദ​ലി​യും ക​ണ്ണൂ​ർ സ്വ​ദേ​ശി നൂ​റു ത​ങ്ങ​ളും ത​ല​ശേ​രി​യി​ലെ​ത്തി​യ​ത്.

ച​ക്ക​ര​ക്ക​ല്ലി​ലെ ജ്വ​ല്ല​റി​യി​ൽ നി​ന്നാ​ണ് പ​ണ​യാ​ഭ​ര​ണ​മെ​ടു​ക്കാ​നു​ള്ള തു​ക ഇ​വ​ർ​ക്ക് ന​ൽ​കി​യ​ത്. ജ്വ​ല്ല​റി ജീ​വ​ന​ക്കാ​ര​നും ഇ​വ​രോ​ടൊ​പ്പു​ണ്ടാ​യി​രു​ന്നു. മു​ഹ​മ്മ​ദ​ലി​യേ​യും ജ്വ​ല്ല​റി ജീ​വ​ന​ക്കാ​ര​നെ​യും കാ​റി​ലി​രു​ത്തി​യ ശേ​ഷം റ​ഹീ​സും നൂ​റു ത​ങ്ങ​ളും ഒ​ന്നാം നി​ല​യി​ലു​ള്ള ബാ​ങ്കി​ലേ​ക്ക് സ്റ്റെ​പ്പ് ക​യ​റ​വെ നൂ​റു ത​ങ്ങ​ളും മ​റ്റ് ര​ണ്ട് പേ​രും ചേ​ർ​ന്ന് റ​ഹീ​സി​ന്‍റെ മു​ഖ​ത്ത് മു​ള​കു​പൊ​ടി വി​ത​റി പ​ണം ക​വ​ർ​ന്നു​വെ​ന്നാ​ണ് പ​രാ​തി.

പ​ണം ക​വ​ർ​ന്ന സം​ഘ​ത്തി​ലെ പ​ച്ച ഷ​ർ​ട്ടി​ട്ട​യാ​ൾ പോ​സ്റ്റ് ഓ​ഫീ​സ് റോ​ഡി​ലൂ​ടെ പ​ണ​കെ​ട്ടും കൈ​യി​ൽ പി​ടി​ച്ച് വേ​ഗ​ത്തി​ൽ ഓ​ടു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.