സ്പീ​ക്ക​റു​ടെ ന​ട​പ​ടി സ്വാ​ഗ​തം ചെ​യ്ത് ധ​ന​മ​ന്ത്രി
Wednesday, December 2, 2020 4:47 PM IST
തി​രു​വ​ന​ന്ത​പു​രം: സി​എ​ജി റി​പ്പോ​ർ​ട്ട് ചോ​ർ​ന്നു​വെ​ന്ന പ​രാ​തി പ​രി​ശോ​ധി​ക്കാ​ൻ എ​ത്തി​ക്സ് ക​മ്മി​റ്റി​യെ നി​യോ​ഗി​ച്ച സ്പീ​ക്ക​റു​ടെ ന​ട​പ​ടി സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്.

പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​യും പോ​ലെ ശി​ക്ഷ വി​ധി​ക്കാ​നു​ള്ള കോ​ട​തി​യ​ല്ല എ​ത്തി​ക്സ് ക​മ്മി​റ്റി. അ​സാ​ധാ​ര​ണ​മാ​യ ന​ട​പ​ടി​യാ​ണ് സി​എ​ജി​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ​ത്. അ​ന്തി​മ റി​പ്പോ​ർ​ട്ട് എ​ന്ന​റി​യാ​തെ​യാ​ണ് താ​ൻ പ്ര​തി​ക​രി​ച്ച​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

എ​ത്തി​ക്സ് ക​മ്മി​റ്റി​ക്ക് മു​ന്നി​ൽ ഹാ​ജ​രാ​കും. ത​ന്‍റെ ഭാ​ഗം വി​ശ​ദീ​ക​രി​ക്കാ​നും സി​എ​ജി റി​പ്പോ​ർ​ട്ടി​ലെ നി​ഗ​മ​ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​നും അ​വ​സ​രം ല​ഭി​ക്കു​മെ​ന്നും തോ​മ​സ് ഐ​സ​ക് കൂ​ട്ടി​ച്ചേ​ർ​ത്തു.

സി​എ​ജി റി​പ്പോ​ർ​ട്ട് ചോ​ർ​ന്നു​വെ​ന്ന വി.​ഡി.​സ​തീ​ശ​ന്‍റെ പ​രാ​തി​യാ​ണ് സ്പീ​ക്ക​ർ എ​ത്തി​ക്സ് ക​മ്മി​റ്റി​ക്ക് വി​ട്ട​ത്. സ്പീ​ക്ക​റു​ടെ ന​ട​പ​ടി​ക്ക് പി​ന്നാ​ലെ മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് രം​ഗ​ത്തെ​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.