അ​ഭി​രാ​മി എ​സ്റ്റേ​റ്റി​ലെ പു​നഃ​പ​രി​ശോ​ധ​ന സ​മി​തി ഉ​ത്ത​ര​വ് റ​ദ്ദാ​ക്കും
Wednesday, December 2, 2020 5:30 PM IST
കോ​ഴി​ക്കോ​ട്: കു​റ്റ്യാ​ടി​യി​ലെ അ​ഭി​രാ​മി എ​സ്റ്റേ​റ്റ് പു​നഃ​പ​രി​ശോ​ധ​ന സ​മി​തി ഉ​ത്ത​ര​വ് റ​ദ്ദാ​ക്കും. വ​നം മ​ന്ത്രി കെ. ​രാ​ജു വി​ളി​ച്ച ഉ​ന്ന​ത യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. കോ​ഴി​ക്കോ​ട് കു​റ്റ്യാ​ടി​യി​ൽ ഇ​എ​ഫ്എ​ൽ നി​യ​മ​പ്ര​കാ​രം 219 ഏ​ക്ക​ർ ഭൂ​മി ഏ​റ്റെ​ടു​ത്ത​ത് പു​ന​പ​രി​ശോ​ധി​ക്കാ​ൻ സ​ർ​ക്കാ​ർ ഇ​റ​ക്കി​യ ഉ​ത്ത​ര​വി​ന്മേ​ലാ​ണ് ന​ട​പ​ടി.

19 വ​ർ​ഷം മു​മ്പ് സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത കു​റ്റ്യാ​ടി​യി​ലെ അ​ഭി​രാ​മി പ്ലാ​ന്‍റേ​ഷ​ന്‍ വി​ട്ടു​കൊ​ടു​ക്കാ​നാ​ണ് നീ​ക്കം ന​ട​ന്ന​ത്. 219.51 ഏ​ക്ക​ർ ഭൂ​മി ഇ​എ​ഫ്എ​ൽ നി​യ​മ​പ്ര​കാ​രം ഏ​റ്റെ​ടു​ത്ത​ത് ഇ​എ​ഫ്എ​ൽ ക​സ്റ്റോ​ഡി​യ​നും ട്രൈ​ബ്യൂ​ണ​ലും ശ​രി​വ​ച്ചി​രു​ന്നു.

വ​നം​ഭൂ​മി​യാ​യി ഏ​റ്റെ​ടു​ത്ത ന​ട​പ​ടി പു​ന​പ​രി​ശോ​ധി​ക്കാ​ൻ സ​മി​തി​യു​ണ്ടാ​ക്കാ​നാ​ണ് മ​ന്ത്രി ഉ​ത്ത​ര​വി​ട്ട​ത്. ഈ ​സ​മി​തി​യി​ൽ തോ​ട്ടം ഉ​ട​മ​യെ​യും ഉ​ള്‍​പ്പെ​ടു​ത്തി. ഇ​ത് നി​യ​മ വി​രു​ദ്ധ​മെ​ന്നാ​യി​രു​ന്നു ഏ​ജി​യു​ടെ റി​പ്പോ‍​ർ​ട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.