തെ​ന്മ​ല വാ​ഹ​നാ​പ​ക​ടം: മ​ര​ണം മൂ​ന്നാ​യി
Wednesday, December 2, 2020 8:39 PM IST
കൊ​ല്ലം: തെ​ന്മ​ല ഉ​റു​കു​ന്നി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി മ​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ ശാ​ലി​നി​യാ​ണ് മ​രി​ച്ച​ത്.

നേ​ര​ത്തെ ഉ​റു​കു​ന്ന് സ്വ​ദേ​ശി​ക​ളാ​യ ശ്രു​തി, കെ​സി​യ എ​ന്നി​വ​ർ മ​രി​ച്ചി​രു​ന്നു. ഇ​ന്ന് വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. അ​ച്ഛ​ന്‍റെ ഉ​റു​കു​ന്നി​ലെ ക​ട​യി​ലേ​ക്ക് കാ​ൽ​ന​ട​യാ​യി പോ​വു​ക​യാ​യി​രു​ന്നു ശാ​ലി​നി​യും ശ്രു​തി​യും അ​യ​ൽ​വാ​സി​യാ​യ കെ​സി​യ​യും.

പു​ന​ലൂ​രി​ൽ നി​ന്ന് ത​മി​ഴ്നാ​ട്ടി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന മി​നി​ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് മൂ​ന്നു​പേ​രെ​യും ഇ​ടി​ച്ചു​തെ​റി​പ്പി​ച്ചു. തു​ട​ർ​ന്ന് സ​മീ​പ​ത്തെ താ​ഴ്ച​യു​ള്ള വ​യ​ലി​ലേ​ക്ക് മ​റി​ഞ്ഞു. മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് മി​നി ലോ​റി​യു​ടെ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.