ദാ​വൂ​ദ് ഇ​ബ്രാ​ഹി​മി​ന്‍റെ ര​ത്ന​ഗി​രി​യി​ലെ ഭൂ​മി ലേ​ല​ത്തി​ൽ വി​റ്റ​ത് 1.10 കോ​ടി രൂ​പ​യ്ക്ക്
Thursday, December 3, 2020 2:08 AM IST
മും​ബൈ: അ​ധോ​ലോ​ക നാ​യ​ക​ൻ ദാ​വൂ​ദ് ഇ​ബ്രാ​ഹി​മി​ന്‍റെ മ​ഹാ​രാ​ഷ്‌​ട്ര​യി​ലെ ര​ത്ന​ഗി​രി ജി​ല്ല​യി​ൽ മൂ​ന്നി​ട​ങ്ങ​ളി​ലാ​യു​ള്ള ഭൂ​മി ലേ​ല​ത്തി​ൽ വി​റ്റ​ത് ഒ​രു കോ​ടി​യി​ലേ​റെ രൂ​പ​യ്ക്ക്. സ്മ​ഗ്ളേ​ഴ്സ് ആ​ൻ​ഡ് ഫോ​റി​ൻ എ​ക്സ്ചേ​ഞ്ച് മാ​നി​പ്പു​ലേ​റ്റേ​ഴ്സ്(​ഫോ​ർ​ഫീ​ച്ച​ർ ഓ​ഫ് പ്രോ​പ്പ​ർ​ട്ടി) നി​യ​മ​പ്ര​കാ​ര​മാ​ണു ന​ട​പ​ടി.

ര​വീ​ന്ദ്ര കാ​തെ എ​ന്ന​യാ​ളാ​ണ് 1,10,01, 051 കോ​ടി രൂ​പ​യ്ക്കു ഭൂ​മി സ്വ​ന്ത​മാ​ക്കി​യ​ത്. ഹൈ​വേ​യോ​ടു ചേ​ർ​ന്നു​ള്ള പ്ര​ദേ​ശ​മാ​ണി​ത്. ദാ​വൂ​ദി​ന്‍റെ സ്വ​ത്തു​ക്ക​ൾ ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ ലേ​ല​ത്തി​ൽ വ​ച്ചി​രു​ന്നെ​ങ്കി​ലും സാ​ങ്കേ​തി​ക ത​ട​സം മൂ​ലം ന​ട​പ​ടി​ക​ൾ താ​ത്കാ​ലി​ക​മാ​യി മ​ര​വി​പ്പി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.

ദാ​വൂ​ദി​ന്‍റെ കൂ​ട്ടാ​ളി ഇ​ഖ്ബാ​ൽ മി​ർ​ച്ചി​യു​ടെ സ്വ​ത്തു​ക്ക​ളും ദാ​വൂ​ദി​ന്‍റെ​ത​ന്നെ ഖേ​ദ് വി​ല്ലേ​ജി​ലു​ള്ള സ്വ​ത്തു​ക്ക​ളും ഉ​ട​ൻ ലേ​ല​ത്തി​നു വ​യ്ക്കു​മെ​ന്ന് സ്മ​ഗ്ളേ​ഴ്സ് ആ​ൻ​ഡ് ഫോ​റി​ൻ എ​ക്സ്ചേഞ്ച് മാ​നി​പ്പു​ലേ​റ്റേ​ഴ്സ്(​ഫോ​ർ​ഫീ​ച്ച​ർ ഓ​ഫ് പ്രോ​പ്പ​ർ​ട്ടി) അ​ഡീ​ഷ​ണ​ൽ ക​മ്മീ​ഷ​ണ​ർ ആ​ർ.​എ​ൻ. ഡി​സൂ​സ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.