എ​റ​ണാ​കു​ള​ത്ത് അ​മ്മ​യും മൂ​ന്ന് മ​ക്ക​ളും മ​രി​ച്ച നി​ല​യി​ൽ
Thursday, December 3, 2020 11:09 AM IST
വൈ​പ്പി​ൻ: എ​ട​വ​ന​ക്കാ​ട് അ​ണി​യ​ലി​ൽ വീ​ട്ട​മ്മ​യെ​യും മൂ​ന്ന് കു​ട്ടി​ക​ളെ​യും വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. എ​ട​വ​ന​ക്കാ​ട് മു​ണ്ടേ​ങ്ങാ​ട്ട് സ​ന​ലി​ന്‍റെ ഭാ​ര്യ വി​നീ​ത (24), മ​ക്ക​ളാ​യ സ​വി​ന​യ് (നാ​ല്), ശ്ര​വ​ണ്‍ (ര​ണ്ട്), ശ്രേ​യ (നാ​ലു​മാ​സം) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. കു​ട്ടി​ക​ൾ മൂ​ന്നു​പേ​രും ത​റ​യി​ൽ വി​രി​ച്ച പാ​യി​ലാ​ണ് കി​ട​ന്നി​രു​ന്ന​ത്. വി​നീ​ത​യെ സ​മീ​പ​ത്ത് ത​ന്നെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

പു​ല​ർ​ച്ചെ ജോ​ലി​ക്ക് പോ​കാ​ൻ എ​ണീ​റ്റ​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ട​തെ​ന്ന് ഭ​ർ​ത്താ​വ് സ​ന​ൽ ഞാ​റ​യ്ക്ക​ൽ പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. രാ​ത്രി സ​ന​ൽ വീ​ടി​ന്‍റെ ഹാ​ളി​ലാ​ണ് കി​ട​ന്ന് ഉ​റ​ങ്ങി​യി​രു​ന്ന​ത്. ഇ‍​യാ​ളു​ടെ മാ​താ​പി​താ​ക്ക​ളും സ​ഹോ​ദ​ര​നും മ​റ്റു മു​റി​ക​ളി​ലാ​ണ് കി​ട​ന്നി​രു​ന്ന​ത്.

ആ​ർ​ഡി​ഒ, ത​ഹ​സി​ൽ​ദാ​ർ, പ​റ​വൂ​ർ സി​ഐ ഷോ​ജോ വ​ർ​ഗീ​സ് എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി. മു​റി​യി​ൽ​നി​ന്നും വീ​ട്ട​മ്മ​യു​ടെ ആ​ത്മ​ഹ​ത്യാ​കു​റി​പ്പ് പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. കു​ടും​ബ പ്ര​ശ്ന​ങ്ങ​ളാ​ണ് ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് പോ​ലീ​സ് ന​ൽ​കു​ന്ന സൂ​ച​ന. മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.