വാ​ക്സി​ൻ; ബ്രി​ട്ട​നി​ലേ​ക്ക് പോ​കാ​ൻ റെ​ഡി​യാ​യി ഇ​ന്ത്യ​ക്കാ​ർ; ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ളും ത​യാ​ർ
Thursday, December 3, 2020 10:45 AM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വാ​ക്സി​ന് ബ്രി​ട്ട​ൻ അ​നു​മ​തി ന​ൽ​കി​യ​തി​ന് പി​ന്നാ​ലെ ഇ​ന്ത്യ​യി​ലെ ട്രാ​വ​ൽ ഏ​ജ​ന്‍റു​മാ​രും സ​ന്തോ​ഷ​ത്തി​ൽ. വാ​ക്സി​ൻ ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന​തി​നാ​യി ഇ​ന്ത്യ​ക്കാ​ർ​ക്ക് ബ്രി​ട്ട​നി​ലേ​ക്ക് പോ​കാ​ൻ പ്ര​ത്യേ​ക പാ​ക്കേ​ജു​ക​ൾ ത​യാ​റാ​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് ട്രാ​വ​ൽ ഏ​ജ​ന്‍റു​മാ​ർ. ചി​ല​ർ മൂ​ന്നു ദി​വ​സ​ത്തെ പാ​ക്കേ​ജ് വ​രെ പ്ര​ഖ്യാ​പി​ച്ച് ക​ഴി​ഞ്ഞു.

വാ​ക്സി​ൻ ല​ഭി​ക്കു​ന്ന​തി​ന് ബ്രി​ട്ട​നി​ലേ​ക്ക് എ​ങ്ങ​നെ പോ​കാ​മെ​ന്ന് ആ​ളു​ക​ൾ ചോ​ദി​ച്ചു തു​ട​ങ്ങി​യ​താ​യി ഒ​രു ട്രാ​വ​ൽ ഏ​ജ​ന്‍റ് അ​റി​യി​ച്ചു. ഇ​ന്ത്യ​യി​ൽ​നി​ന്ന് ചെ​ല്ലു​ന്ന​വ​ർ​ക്കും വാ​ക്സി​ൻ ല​ഭി​ക്കാ​നാ​ണ് സാ​ധ്യ​ത. എ​ന്നാ​ലും വാ​ക്സി​ന് ആ​ദ്യ പ​രി​ഗ​ണ​ന ബ്രി​ട്ട​നി​ലെ പ്രാ​യ​മാ​യ​വ​രും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കു​മാ​യി​രി​ക്കും- ഏ​ജ​ന്‍റ് പ​റ​ഞ്ഞു.

ല​ണ്ട​നി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കു​ള്ള ഒ​രു സീ​സ​ണാ​ണ് വ​രാ​ൻ പോ​കു​ന്ന​തെ​ന്ന് ഈ​സ് മൈ ​ട്രി​പ്പ് ഡോ​ട്ട് കോ​മി​ന്‍റെ സി​ഇ​ഒ നി​ഷാ​ന്ത് പി​റ്റി​യും പ​റ​ഞ്ഞു. വാ​ക്സി​നെ​ക്കു​റി​ച്ച് നി​ര​വ​ധി ഇ​ന്ത്യ​ക്കാ​ർ തി​ര​ക്കു​ന്നു​ണ്ടെ​ന്നും അ​വ​ർ​ക്ക് ഇ​തി​നാ​യി ല​ണ്ട​നി​ലേ​ക്ക് പോ​കാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ന​ട​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ക്വാ​റ​ന്‍റൈ​ൻ ആ​വ​ശ്യ​മു​ണ്ടോ​യെ​ന്നും ഇ​ന്ത്യ​ൻ പാ​സ്പോ​ർ​ട്ട് ഉ​ട​മ​ക​ൾ​ക്ക് അ​വി​ടെ കു​ത്തി​വ​യ്പി​ന് അ​ർ​ഹ​ത​യു​ണ്ടോ​യെ​ന്നും ബ്രി​ട്ടീ​ഷ് സ​ർ​ക്കാ​രി​ൽ​നി​ന്ന് വ്യ​ക്ത​ത​ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ൾ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.