ലൗ ​ജി​ഹാ​ദ് നി​യ​മ​ത്തി​ൽ ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ആ​ദ്യ അ​റ​സ്റ്റ്; പ​രാ​തി​യി​ല്ലെ​ന്ന് "പ​രാ​തി​ക്കാ​ർ’
Thursday, December 3, 2020 11:34 AM IST
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ അ​ടു​ത്തി​ടെ ഓ​ർ​ഡി​ന​ൻ​സി​ലൂ​ടെ പാ​സാ​ക്കി​യ മ​ത​പ​രി​വ​ർ​ത്ത​ന നി​യ​മ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ദ്യ അ​റ​സ്റ്റ്. ബ​റേ​ലി സ്വ​ദേ​ശി​യാ​യ ഉ​വൈ​ഷ് അ​ഹ​മ്മ​ദാ​ണു ബു​ധ​നാ​ഴ്ച അ​റ​സ്റ്റി​ലാ​യ​ത്.

ഷെ​രി​ഫ്ന​ഗ​ർ സ്വ​ദേ​ശി ടി​ക്കാ​റാം റാ​ത്തോ​ഡ് എ​ന്ന​യാ​ളു​ടെ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. പ​ഠ​ന​കാ​ല​ത്തു ഹി​ന്ദു​മ​ത​ത്തി​ൽ​പ്പെ​ട്ട ത​ന്‍റെ മ​ക​ളെ പ്ര​ണ​യം ന​ടി​ച്ചു നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​ന​ത്തി​ന് ശ്ര​മി​ച്ചെ​ന്നും കു​ടും​ബ​ത്തെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നു​മാ​ണ് പ​രാ​തി.

പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തി​നു ദേ​വ്ര​നി​യ സ്റ്റേ​ഷ​നി​ൽ യു​വാ​വി​നെ​തി​രേ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്ന​താ​യി ബ​റേ​ലി റൂ​റ​ൽ എ​സ്പി സ​ൻ​സ​ർ സിം​ഗ് പ​റ​ഞ്ഞു.

അ​തേ​സ​മ​യം, യു​വാ​വു​മാ​യു​ള്ള പ്ര​ശ്നം ക​ഴി​ഞ്ഞ വ​ർ​ഷം അ​വ​സാ​നി​ച്ച​താ​ണെ​ന്നും ഈ ​വ​ർ​ഷം മേ​യി​ൽ പെ​ണ്‍​കു​ട്ടി മ​റ്റൊ​രാ​ളെ വി​വാ​ഹം ചെ​യ്തെ​ന്നും യു​വ​തി​യു​ടെ സ​ഹോ​ദ​ര​ൻ കേ​സ​ർ​പാ​ൽ റാ​ത്തോ​ഡ് പ​റ​ഞ്ഞു.

മു​ന്പ​ത്തെ കേ​സ് സം​ബ​ന്ധി​ച്ച് അ​ന്വേ​ഷി​ക്കു​ന്ന​തി​നാ​യി ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് വീ​ട്ടി​ലെ​ത്തി​യി​രു​ന്നെ​ന്നും പ​രാ​തി​ക്കാ​ര​നും പി​താ​വു​മാ​യ ടി​ക്കാ​റാ​മി​നെ കാ​ര്യ​ങ്ങ​ൾ ചോ​ദി​ച്ച​റി​യു​ന്ന​തി​നാ​യി സ്റ്റേ​ഷ​നി​ലേ​ക്കു കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി​രു​ന്നെ​ന്നും കേ​സ​ർ​പാ​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു. ത​ങ്ങ​ളു​ടെ അ​റി​വി​ല്ലാ​തെ​യാ​ണ് നി​ല​വി​ലെ കേ​സെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഓ​ർ​ഡി​ന​ൻ​സി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലീ​സ് ആ​ദ്യ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​തും ഉ​വൈ​ഷി​നെ​തി​രേ​യാ​യി​രു​ന്നു. കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത് മു​ത​ൽ യു​വാ​വ് ഒ​ളി​വി​ലാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.