നെ​ടു​മ​ങ്ങാ​ട് ന​വ​ജാ​ത ശി​ശു​വി​നെ കൊ​ന്നു കു​ഴി​ച്ചു​മൂ​ടി
Thursday, December 3, 2020 11:22 AM IST
തി​രു​വ​ന​ന്ത​പു​രം: നെ​ടു​മ​ങ്ങാ​ട് ന​വ​ജാ​ത ശി​ശു​വി​നെ കൊ​ന്ന് വീ​ടി​ന് പി​ന്നി​ൽ കു​ഴി​ച്ചു​മൂ​ടി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. മൂ​ന്ന് ദി​വ​സം പ്രാ​യ​മു​ള്ള കു​ഞ്ഞാ​ണ് മ​രി​ച്ച​ത്. സ്ഥ​ല​ത്ത് പോ​ലീ​സ് പ​രി​ശോ​ധ​ന തു​ട​ങ്ങി.

നെ​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി വി​ജി (29) ആ​ണ് കു​ഞ്ഞി​ന്‍റെ അ​മ്മ​യെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്. ഭ​ർ​ത്താ​വി​ൽ നി​ന്നും അ​ക​ന്ന് ക​ഴി​യു​ന്ന യു​വ​തി പി​താ​വി​നും സ​ഹോ​ദ​ര​നും ഒ​പ്പ​മാ​ണ് വീ​ട്ടി​ൽ ക​ഴി​ഞ്ഞി​രു​ന്ന​ത്. മൂ​വ​രെ​യും പു​ല​ർ​ച്ചെ മു​ത​ൽ കാ​ണാ​നി​ല്ല.

പ​രി​സ​ര​വാ​സി​ക​ളാ​ണ് വീ​ടി​ന് പി​ന്നി​ൽ മൃ​ത​ദേ​ഹം കു​ഴി​ച്ചി​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പി​ന്നാ​ലെ വി​വ​രം പോ​ലീ​സി​നെ അ​റി​യി​ച്ചു. വി​ജി ഗ​ർ​ഭി​ണി​യാ​ണെ​ന്ന് അ​യ​ൽ​വാ​സി​ക​ൾ​ക്ക് നേ​ര​ത്തെ ത​ന്നെ സം​ശ​യ​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ യു​വ​തി ഇ​ക്കാ​ര്യം സ​മ്മ​തി​ച്ചി​രു​ന്നി​ല്ല.

വീ​ട്ടി​ൽ നി​ന്നും നെ​ടു​മ​ങ്ങാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ രേ​ഖ​ക​ൾ പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​വ​രെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം പോ​ലീ​സ് തു​ട​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.