ബു​റേ​വി: എ​ല്ലാ മു​ൻ​ക​രു​ത​ലും സ്വീ​ക​രി​ച്ചു​വെ​ന്ന് റ​വ​ന്യൂ​മ​ന്ത്രി
Thursday, December 3, 2020 12:17 PM IST
തി​രു​വ​ന​ന്ത​പു​രം: ബു​റേവി ചു​ഴ​ലി​ക്കാ​റ്റ് കേ​ര​ള തീ​ര​ത്ത് നാ​ശ​ന​ഷ്ട​ങ്ങ​ൾ വ​രു​ത്താ​നു​ള്ള സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് എ​ല്ലാ മു​ൻ​ക​രു​ത​ലു​ക​ളും സ്വീ​ക​രി​ച്ചു​വെ​ന്ന് റ​വ​ന്യൂ മ​ന്ത്രി ഇ.​ച​ന്ദ്ര​ശേ​ഖ​ര​ൻ. ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യു​ടെ ഏ​ഴ് ക​മ്പ​നി സം​ഘ​ത്തെ ഏ​ഴ് ജി​ല്ല​ക​ളി​ലാ​യി വി​ന്യ​സി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി ക​ട​ലി​ൽ പോ​യ​വ​രെ എ​ല്ലാ​വ​രെ​യും തി​രി​കെ വി​ളി​ച്ച് വ​രു​ത്തി​യെ​ന്ന് ഫി​ഷ​റീ​സ് വ​കു​പ്പ് അ​റി​യി​ച്ചി​ട്ടു​ണ്ട്. ആ​വ​ശ്യ​മെ​ങ്കി​ൽ ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യു​ടെ കൂ​ടു​ത​ൽ സം​ഘ​ത്തെ ചു​ഴ​ലി​ക്കാ​റ്റ് ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വി​ന്യ​സി​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.