ക​ല്ലാ​മ​ല​യി​ൽ ഒ​ത്തു​തീ​ർ​പ്പ്; മു​ല്ല​പ്പ​ള്ളി​യു​ടെ നോ​മി​നി ആ​ർ​എം​പി​ സ്ഥാ​നാ​ർ​ഥിക്കാ​യി വ​ഴി​മാ​റും
Thursday, December 3, 2020 12:18 PM IST
കോ​ഴി​ക്കോ​ട്: വ​ട​ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ ക​ല്ലാ​മ​ല ഡി​വി​ഷ​നി​ച്ചൊ​ല്ലി കോ​ണ്‍​ഗ്ര​സി​ലു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​ക്കു താ​ത്കാ​ലി​ക പ​രി​ഹാ​രം. കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി കെ.​പി. ജ​യ​കു​മാ​ർ മ​ത്സ​ര​രം​ഗ​ത്തു​നി​ന്നു പി​ൻ​മാ​റും. കെ​പി​സി​സി നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണു പി​ൻ​മാ​റ്റം.

ആ​ർ​എം​പി-​യു​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ലു​ള്ള ജ​ന​കീ​യ മു​ന്ന​ണി​യി​ലെ സി. ​സു​ഗു​ത​നെ​തി​രേ​യാ​ണ് ജ​യ​കു​മാ​ർ മ​ത്സ​രം പ്ര​ഖ്യാ​പി​ച്ച​ത്. യു​ഡി​എ​ഫി​ന്‍റെ ജ​യ​സാ​ധ്യ​ത​യ്ക്കു വി​രു​ദ്ധ​മാ​യ ഒ​രു നീ​ക്ക​വു​മു​ണ്ടാ​വി​ല്ലെ​ന്നും കൈ​പ്പ​ത്തി ചി​ഹ്ന​ത്തി​ൽ താ​ൻ നി​ർ​ത്തി​യ സ്ഥാ​നാ​ർ​ഥി​യെ പി​ൻ​വ​ലി​ക്കു​മെ​ന്നും കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു.

യു​ഡി​എ​ഫ് ധാ​ര​ണ​യ്ക്ക് വി​രു​ദ്ധ​മാ​യി കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ വി​മ​ത​നെ​യി​റ​ക്കി കൈ​പ്പ​ത്തി ചി​ഹ്നം ന​ൽ​കി​യ​തി​ൽ കോ​ണ്‍​ഗ്ര​സി​ൽ പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യി​രു​ന്നു. മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍റെ നാ​ടു​കൂ​ടി​യാ​ണ് ക​ല്ലാ​മ​ല ഡി​വി​ഷ​ൻ. അ​ദ്ദേ​ഹ​ത്തി​ന്‍റെ പി​ന്തു​ണ​യോ​ടെ​യാ​ണ് വി​മ​ത സ്ഥാ​നാ​ർ​ഥി​യാ​യ ജ​യ​കു​മാ​ർ മ​ത്സ​രി​ക്കു​ന്ന​തെ​ന്നാ​ണ് ആ​രോ​പ​ണം.

വി​മ​ത സ്ഥാ​നാ​ർ​ഥി​ക്ക് കൈ​പ്പ​ത്തി ചി​ഹ്നം അ​നു​വ​ദി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് വ​ട​ക​ര​യി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കാ​യി പ്ര​ചാ​ര​ണ​ത്തി​ന് ഇ​റ​ങ്ങി​ല്ലെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ എം​പി പ്ര​ഖ്യാ​പി​ക്കു​ക​യു​ണ്ടാ​യി. പ്രാ​ദേ​ശി​ക ത​ല​ത്തി​ലെ തീ​രു​മാ​ന​ങ്ങ​ൾ ചി​ല കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്ന് അ​ട്ടി​മ​റി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

യു​ഡി​എ​ഫും ആ​ർ​എം​പി​യും ജ​ന​കീ​യ മു​ന്ന​ണി​യാ​യാ​ണ് വ​ട​ക​ര​യി​ൽ മ​ത്സ​രി​ക്കു​ന്ന​ത്. വ​ട​ക​ര ന​ഗ​ര​സ​ഭ​യി​ലും ഒ​ഞ്ചി​യം, ഏ​റാ​മ​ല, അ​ഴി​യൂ​ർ, ചോ​റോ​ട് പ​ഞ്ചാ​യ​ത്തി​ലു​മാ​ണ് യു​ഡി​എ​ഫ് ആ​ർ​എം​പി സ​ഖ്യ​മു​ള്ള​ത്.

മു​ന്ന​ണി തീ​രു​മാ​ന​പ്ര​കാ​രം ആ​ർ​എം​പി​യു​ടെ ഏ​രി​യ ക​മ്മ​റ്റി​യം​ഗം സു​ഗ​ത​നാ​ണ് ക​ല്ലാ​മ​ല​യി​ൽ ജ​ന​കീ​യ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി. എ​ന്നാ​ൽ സു​ഗ​ത​നെ​തി​രെ വി​മ​ത​നാ​യി കോ​ണ്‍​ഗ്ര​സി​ന്‍റെ ജ​യ​കു​മാ​ർ മ​ത്സ​ര​ത്തി​നി​റ​ങ്ങി. വി​മ​ത​ന് കൈ​പ്പ​ത്തി ചി​ഹ്ന​വും അ​നു​വ​ദി​ച്ചു. ഇ​തോ​ടെ​യാ​ണ് മു​ര​ളീ​ധ​ര​ൻ പ്ര​ത്യ​ക്ഷ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.