കശുവണ്ടി ഇറക്കുമതിയിൽ വൻ അഴിമതി; സർക്കാരിനെ വെട്ടിലാക്കി വീണ്ടും സിബിഐ
Thursday, December 3, 2020 12:23 PM IST
കൊ​ച്ചി: ക​ശു​വ​ണ്ടി വി​ക​സ​ന കോ​ര്‍​പ​റേ​ഷ​നി​ല്‍ വ​ന്‍ അ​ഴി​മ​തി​യാ​ണ് ന​ട​ന്ന​തെ​ന്ന് സി​ബി​ഐ ഹൈ​ക്കോ​ട​തി​യി​ല്‍. കു​റ്റ​കൃ​ത്യ​ത്തി​ന്‍റെ ഗൗ​ര​വം പ​രി​ഗ​ണി​ക്കാ​തെ​യാ​ണ് സ​ര്‍​ക്കാ​ര്‍ വി​ചാ​ര​ണ​യ്ക്ക് അ​നു​മ​തി നി​ഷേ​ധി​ച്ച​തെ​ന്ന് സി​ബി​ഐ കോ​ട​തി​യെ അ​റി​യി​ച്ചു.

മു​ന്‍ എം​ഡി കെ.​എ. ര​തീ​ഷും മു​ന്‍ ചെ​യ​ര്‍​മാ​ന്‍ ആ​ര്‍. ച​ന്ദ്ര​ശേ​ഖ​രും അ​ഴി​മ​തി​ക്കാ​യി വ​ലി​യ ഗൂ​ഢ​ലോ​ച​ന ന​ട​ത്തി. അ​ഴി​മ​തി സം​ബ​ന്ധി​ച്ച ക​ണ്ടെ​ത്ത​ലു​ക​ള്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സാ​ങ്കേ​തി​ക​ത്വ​ത്തി​ന്‍റെ പേ​ര് പ​റ​ഞ്ഞ് തെ​റ്റാ​യി വ്യാ​ഖ്യാ​നി​ക്കു​ക​യാ​ണെ​ന്നും സി​ബി​ഐ അ​റി​യി​ച്ചു.

വി​ദേ​ശ​ത്ത് നി​ന്ന് ക​ശു​വ​ണ്ടി ഇ​റ​ക്കു​മ​തി ചെ​യ്ത​തി​ല്‍ 500 കോ​ടി​യു​ടെ ക്ര​മ​ക്കേ​ട് ന​ട​ന്നെ​ന്ന് സി​ബി​ഐ നേരത്തേ ക​ണ്ടെ​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ കാ​ല​ങ്ങ​ളാ​യി തു​ട​ര്‍​ന്നു​വ​രു​ന്ന കാ​ര്യ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ ഒ​ന്നും ആ​രോ​പ​ണ​വി​ധേ​യ​ര്‍ ചെ​യ്തി​ട്ടി​ല്ലെ​ന്നാ​യി​രു​ന്നു സ​ര്‍​ക്കാ​രി​ന്‍റെ നി​ല​പാ​ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.