ബു​റേ​വി ചു​ഴ​ലി​ക്കാ​റ്റ്: അ​മി​ത് ഷാ ​മു​ഖ്യ​മ​ന്ത്രി​മാ​രെ വി​ളി​ച്ചു; സ​ഹാ​യം ഉ​റ​പ്പു​ന​ൽ​കി
Thursday, December 3, 2020 12:26 PM IST
ന്യൂ​ഡ​ൽ​ഹി: ബു​റേ​വി ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി. കേ​ന്ദ്ര​സ​ർ​ക്കാ​ർ ആ​വ​ശ്യ​മാ​യ എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ന​ൽ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി​മാ​രാ​യ പി​ണ​റാ​യി വി​ജ​യ​നും എ​ട​പ്പാ​ടി പ​ള​നി​സ്വാ​മി​ക്കും അ​മി​ത് ഷാ ​ഉ​റ​പ്പു ന​ൽ​കി. ഇ​രു സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി എ​ൻ​ഡി​ആ​ർ​എ​ഫ് സം​ഘ​ങ്ങ​ളെ അ​യ​ച്ച​താ​യും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​റി​യി​ച്ചു.

ചു​ഴ​ലി​ക്കാ​റ്റ് കേ​ര​ള തീ​ര​ത്ത് വീ​ശി​യ​ടി​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്ന് മു​ഖ്യ​മ​ന്ത്രി അ​ടി​യ​ന്ത​ര​യോ​ഗം വി​ളി​ച്ചി​ട്ടു​ണ്ട്. വി​വി​ധ വ​കു​പ്പു​ക​ളു​ടെ സെ​ക്ര​ട്ട​റി​മാ​രു​ടെ​യും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗ​മാ​ണ് വി​ളി​ച്ച​ത്. ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​സെ​ക്ര​ട്ട​റി​യേ​റ്റി​ലാ​ണ് യോ​ഗം.

ചു​ഴ​ലി​ക്കാ​റ്റ് ഭീ​ഷ​ണി നേ​രി​ടു​ന്ന ജി​ല്ല​ക​ൾ​ക്ക് സ​ർ​ക്കാ​ർ ജാ​ഗ്ര​താ നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യി​ലെ അം​ഗ​ങ്ങ​ൾ തെ​ക്ക​ൻ ജി​ല്ല​ക​ളു​ടെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ക്യാ​ന്പ് ചെ​യ്യു​ന്നു​ണ്ട്. കൂ​ടു​ത​ൽ അം​ഗ​ങ്ങ​ളെ ദു​ര​ന്ത സാ​ധ്യ​ത മേ​ഖ​ല​ക​ളി​ൽ നി​യോ​ഗി​ക്കാ​ൻ ആ​ലോ​ചി​ക്കു​ന്നു​ണ്ടെ​ന്നും എ​ല്ലാ മു​ന്നൊ​രു​ക്ക​ങ്ങ​ളും സ​ർ​ക്കാ​ർ ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും റ​വ​ന്യു ​മ​ന്ത്രി ഇ.​ച​ന്ദ്ര​ശേ​ഖ​ര​ൻ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

നി​ല​വി​ൽ, ബു​റേ​വി ചു​ഴ​ലി​ക്കാ​റ്റ് ക​ന്യാ​കു​മാ​രി തീ​ര​ത്തി​ന് 120 കി​ലോ​മീ​റ്റ​ർ അ​ടു​ത്താ​ണ്. വൈ​കു​ന്നേ​ര​ത്തോ​ടെ ത​മി​ഴ്നാ​ട് തീ​രം ക​ട​ക്കു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥ വി​ഭാ​ഗ​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. ക​ന്യാ​കു​മാ​രി ഉ​ൾ​പ്പ​ടെ നാ​ലു ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന​യെ ഉ​ൾ​പ്പ​ടെ തീ​ര​മേ​ഖ​ല​യി​ൽ വി​ന്യ​സി​ച്ചു.

കേ​ര​ള​ത്തി​ലും അ​തീ​വ ജാ​ഗ്ര​താ നി​ർ​ദേ​ശ​മാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. തെ​ക്ക​ൻ കേ​ര​ള​ത്തി​ൽ രാ​ത്രി മു​ത​ൽ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്. ചു​ഴ​ലി​ക്കാ​റ്റ് മു​ന്ന​റി​യി​പ്പും ന​ൽ​കി​യി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ൽ കാ​റ്റി​ന്‍റെ പ​ര​മാ​വ​ധി വേ​ഗം 90 കി​ലോ​മീ​റ്റ​റാ​കാ​നാ​ണ് സാ​ധ്യ​ത. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചു.

അ​തേ​സ​മ​യം, ബു​റേ​വി വീ​ശി​യ​ടി​ച്ച ബു​റേ​വി ശ്രീ​ല​ങ്ക​യി​ൽ വ​ൻ നാ​ശ​ന​ഷ്ടം വി​ത​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ട്. ജാ​ഫ്ന​യി​ലെ വാ​ൽ​വെ​ട്ടി​ത്തു​റൈ​യി​ൽ നി​ര​വ​ധി വീ​ടു​ക​ൾ ത​ക​ർ​ന്നു. മു​ല്ല​ത്തീ​വ്, കി​ള​ളി​ഗോ​ച്ചി മേ​ഖ​ല​ക​ളി​ൽ ക​ന​ത്ത പേ​മാ​രി​യും കാ​റ്റും തു​ട​രു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.