പാ​ര്‍​ട്ടി രൂ​പീ​ക​ര​ണം: ഉ​ദ്വേ​ഗ​മു​ണ​ർ​ത്തി ഉ​പ​ദേ​ശ​ക​നു​മാ​യി ര​ജ​നി​കാ​ന്തി​ന്‍റെ കൂ​ടി​ക്കാ​ഴ്ച
Thursday, December 3, 2020 12:34 PM IST
ചെ​ന്നൈ: സൂ​പ്പ​ർ താ​രം ര​ജ​നി​കാ​ന്ത് രാ​ഷ്ട്രീ​യ ഉ​പ​ദേ​ശ​ക​ൻ ത​മി​ഴ​രു​വി മ​ണി​യ​നു​മാ​യി ച​ർ​ച്ച ന​ട​ത്തി. ത​മി​ഴ്നാ​ട്ടി​ൽ 2021 ഏ​പ്രി​ൽ-​മേ​യ് മാ​സ​ങ്ങ​ളി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കാ​നി​രി​ക്കെ​യാ​ണു കൂ​ടി​ക്കാ​ഴ്ച.

പോ​യ​സ് ഗാ​ർ​ഡ​നി​ൽ താ​ര​ത്തി​ന്‍റെ വ​സ​തി​യി​ൽ ന​ട​ന്ന ച​ർ​ച്ച ഒ​രു മ​ണി​ക്കൂ​റി​ലേ​റെ നീ​ണ്ടു. ര​ജ​നി​യു​ടെ ആ​രോ​ഗ്യ​മാ​ണു പ്ര​ധാ​ന​മെ​ന്നും പാ​ർ​ട്ടി രൂ​പീ​ക​രി​ക്കു​മോ​യെ​ന്ന് അ​ദ്ദേ​ഹം ത​ന്നെ അ​റി​യി​ക്കു​മെ​ന്നും കൂ​ടി​ക്കാ​ഴ്ച​യ്ക്കു ശേ​ഷം മ​ണി​യ​ൻ പ​റ​ഞ്ഞു.

ര​ജ​നി മ​ക്ക​ൾ മ​ണ്‍​ട്രം ജി​ല്ലാ​ഭാ​ര​വാ​ഹി​ക​ൾ തി​ങ്ക​ളാ​ഴ്ച സൂ​പ്പ​ർ​സ്റ്റാ​ർ ര​ജ​നി​കാ​ന്തി​നെ സ​ന്ദ​ർ​ശി​ച്ച് രാ​ഷ്ട്രീ​യ​പാ​ർ​ട്ടി രൂ​പ​വ​ത്ക​ര​ണം സം​ബ​ന്ധി​ച്ചു ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. രാ​ഷ്ട്രീ​യ പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച് ഉ​ട​ൻ പ്ര​ഖ്യാ​പ​നം ന​ട​ത്തു​മെ​ന്ന് രാ​ഘ​വേ​ന്ദ്ര ക​ല്യാ​ണ മ​ണ്ഡ​പ​ത്തി​ൽ ചേ​ർ​ന്ന ആ​ർ​എം​എം​എം സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​ത്തി​നു​ശേ​ഷം ര​ജ​നി​കാ​ന്ത് പ​റ​ഞ്ഞു.

ത​ന്‍റെ ഏ​തു തീ​രു​മാ​ന​ത്തി​നൊ​പ്പ​വും അ​വ​രു​ണ്ടാ​വു​മെ​ന്നു പ​റ​ഞ്ഞി​ട്ടു​ണ്ട്. അ​വ​ർ​ക്കു പ​റ​യു​വാ​നു​ള്ള​തു മു​ഴു​വ​നും കേ​ട്ടു. ത​ന്‍റെ അ​ഭി​പ്രാ​യ​വും പ​റ​ഞ്ഞി​ട്ടു​ണ്ട്. എ​ല്ലാ​വ​ർ​ക്കും വ​ണ​ക്കം: പോ​യ​സ് ഗാ​ർ​ഡി​ൽ കാ​ത്തു​നി​ന്ന​വ​രോ​ടാ​യി ര​ജ​നി​കാ​ന്ത് പ​റ​ഞ്ഞു.

2016ൽ ​അ​മേ​രി​ക്ക​യി​ൽ വൃ​ക്ക മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​നാ​യി​ട്ടു​ണ്ടെ​ന്നും കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ഷ്ട്രീ​യ​പ്ര​വേ​ശ​നം വേ​ണ്ടെ​ന്നു ഡോ​ക്ട​ർ​മാ​ർ വി​ല​ക്കി​യി​ട്ടു​ണ്ടെ​ന്നും ക​ഴി​ഞ്ഞ​മാ​സം ര​ജ​നി​കാ​ന്ത് പ​റ​ഞ്ഞി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.