ശ​ബ​രി​മ​ല​യി​ൽ 17 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു; എ​ണ്ണം കൂ​ട്ടി​യ​തി​ൽ ആ​ശ​ങ്ക
Thursday, December 3, 2020 1:25 PM IST
പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ൽ 17 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 16 ദേ​വ​സ്വം ജീ​വ​ന​ക്കാ​ർ​ക്കും ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നു​മാ​ണു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച ന​ട​ത്തി​യ റാ​പ്പി​ഡ് പ​രി​ശോ​ധ​ന​യി​ലാ​ണു രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

ശ​ബ​രി​മ​ല​യി​ലെ പ്ര​തി​ദി​ന തീ​ർ​ഥാ​ട​ക​രു​ടെ എ​ണ്ണം ആ​യി​ര​ത്തി​ൽ​നി​ന്ന് 2000 ആ​ക്കി ഉ​യ​ർ​ത്താ​നു​ള്ള തീ​രു​മാ​ന​ത്തി​നു പി​ന്നാ​ലെ​യാ​ണു കൂ​ട്ട​ത്തോ​ടെ കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ ദ​ർ​ശ​നം ന​ട​ത്താ​വു​ന്ന തീ​ർ​ഥാ​ട​ക​രു​ടെ എ​ണ്ണം 3000 ആ​യും വ​ർ​ധി​പ്പി​ച്ചു. നേ​ര​ത്തെ ഇ​ത് 2000 ആ​യി​രു​ന്നു.

തീ​ർ​ഥാ​ട​ക​ർ കു​റ​ഞ്ഞ​തി​നാ​ൽ വ​രു​മാ​ന​ത്തി​ലു​ണ്ടാ​യ കു​റ​വു ചൂ​ണ്ടി​ക്കാ​ണി​ച്ച് എ​ണ്ണം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നു ദേ​വ​സ്വം ബോ​ർ​ഡ് സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ചീ​ഫ് സെ​ക്ര​ട്ട​റി അ​ധ്യ​ക്ഷ​നാ​യ ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യും ഇ​ക്കാ​ര്യം സ​ർ​ക്കാ​രി​നോ​ട് ശു​പാ​ർ​ശ ചെ​യ്തി​രു​ന്നു.

അ​തേ​സ​മ​യം ശ​ബ​രി​മ​ല​യി​ൽ ഡ്യൂ​ട്ടി​ക്കു​ള്ള കൂ​ടു​ത​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക​ട​ക്കം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ തീ​ർ​ഥാ​ട​ക​രു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​ന്ന കാ​ര്യ​ത്തി​ൽ ആ​രോ​ഗ്യ​വ​കു​പ്പി​ന് എ​തി​ര​ഭി​പ്രാ​യ​മു​ണ്ടാ​യി​രു​ന്നു. കോ​വി​ഡി​നെ തു​ട​ർ​ന്ന് ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​ന് ഇ​ക്കു​റി ക​ന​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.