ഇഡി റെയ്ഡിൽ രാഷ്ട്രീയമില്ലെന്ന് സുരേന്ദ്രൻ
Thursday, December 3, 2020 1:45 PM IST
തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നടത്തുന്ന റെയ്ഡിൽ രാഷ്ട്രീയമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പരിശോധന രാഷ്ട്രീയപ്രേരിതമാണെന്ന ആരോപണം അദ്ദേഹം തള്ളി. രാജ്യത്താകെ നടക്കുന്ന പരിശോധനകളുടെ തുടർച്ചയാണിതെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

നേതാക്കളുടെ ഓഫീസുകലിലും വീടുകളിലും നടക്കുന്ന പരിശോധന രാഷ്ട്രീയപ്രേരിതമാണെന്ന് നേരത്തെ പോപ്പുലർ ഫ്രണ്ട് പ്രതികരിച്ചിരുന്നു.

റെയ്ഡിനെതിരേ തിരുവനന്തപുരം കരമനയിൽ പ്രവർത്തകരുടെ പ്രതിഷേധം ഉണ്ടായി. ഇന്ന് പുലർച്ചെ മുതലാണ് സംസ്ഥാനത്തിന്‍റെ വിവിധ മേഖലകളിൽ ഇഡി റെയ്ഡ് ആരംഭിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.