വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി​യു​മാ​യി സ​ഖ്യ​മി​ല്ല, അ​ങ്ങ​നെ പ​റ​ഞ്ഞി​ട്ടു​മി​ല്ല; തി​രു​ത്തി എം.​എം. ഹ​സ​ൻ
Thursday, December 3, 2020 2:10 PM IST
കോ​ഴി​ക്കോ​ട്: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി​യു​മാ​യി സ​ഹ​ക​ര​ണ​മു​ണ്ടെ​ന്ന പ​രാ​മ​ർ​ശം തി​രു​ത്തി യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ എം.​എം. ഹ​സ​ൻ. വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി​യു​മാ​യി സ​ഖ്യ​മി​ല്ലെ​ന്നും സ​ഖ്യ​മു​ണ്ടെ​ന്നു താ​ൻ എ​വി​ടെ​യും പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നാ​ണു ഹ​സ​ന്‍റെ നി​ല​പാ​ട്.

സ​ഖ്യ​മി​ല്ലെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നും ഉ​മ്മ​ൻ ചാ​ണ്ടി​യും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി​യു​മാ​യും യു​ഡി​എ​ഫി​ന് പു​റ​ത്താ​രു​മാ​യും സ​ഖ്യ​മി​ല്ലെ​ന്നു കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി താ​രി​ഖ് അ​ൻ​വ​റും പ​റ​ഞ്ഞ​തി​നു പി​ന്നാ​ലെ​യാ​ണ് ഹ​സ​ന്‍റെ മ​ല​ക്കം​മ​റി​ച്ചി​ൽ.

വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി​യു​മാ​യി പ്രാ​ദേ​ശി​ക ത​ല​ത്തി​ൽ ധാ​ര​ണ​യു​ണ്ടെ​ന്നും ജി​ല്ലാ ക​മ്മി​റ്റി​ക​ൾ​ക്ക് ഇ​തി​ന് അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ഹ​സ​ൻ നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കൂ​ടി പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ലാ​ണ് ഈ ​തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്നും ഹ​സ​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.