ശി​വ​ശ​ങ്ക​ർ സ​ത്യം പ​റ​യു​ന്നി​ല്ല, അ​സു​ഖം അ​ഭി​ന​യം; ജാ​മ്യാ​പേ​ക്ഷ​യെ എ​തി​ർ​ത്ത് ക​സ്റ്റം​സ്
Thursday, December 3, 2020 2:49 PM IST
കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന എം. ​ശി​വ​ശ​ങ്ക​ർ സ​ത്യം പ​റ​യു​ന്നി​ല്ലെ​ന്നു ക​സ്റ്റം​സ് കോ​ട​തി​യി​ൽ. ശി​വ​ശ​ങ്ക​റി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യെ എ​തി​ർ​ത്താ​ണ് എ​റ​ണാ​കു​ളം എ​സി​ജ​ഐം കോ​ട​തി​യി​ൽ ക​സ്റ്റം​സി​ന്‍റെ ആ​രോ​പ​ണം.

മി​ക്ക ചോ​ദ്യ​ങ്ങ​ൾ​ക്കും ശി​വ​ശ​ങ്ക​ർ തു​ട​ർ​ച്ച​യാ​യി നു​ണ പ​റ​യു​ക​യാ​ണു ചെ​യ്യു​ന്ന​ത്. ത​നി​ക്ക് ഒ​രു ഫോ​ണേ​യു​ള്ളൂ എ​ന്നാ​ണു ശി​വ​ശ​ങ്ക​ർ മൊ​ഴി ന​ൽ​കി​യ​ത്. എ​ന്നാ​ൽ ശി​വ​ശ​ങ്ക​റി​ന്‍റെ ര​ണ്ടു ഫോ​ണു​ക​ൾ കൂ​ടി ഭാ​ര്യ കൈ​മാ​റി​യി​ട്ടു​ണ്ട്. ശി​വ​ശ​ങ്ക​റി​ന്‍റെ വി​ദേ​ശ​ബ​ന്ധ​ങ്ങ​ൾ അ​ന്വേ​ഷി​ക്കേ​ണ്ട​താ​ണെ​ന്നും ക​സ്റ്റം​സ് വാ​ദി​ച്ചു.

ഉ​ന്ന​ത സ്ഥാ​ന​ത്തി​രു​ന്ന​തി​നാ​ൽ സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കാ​നി​ട​യു​ണ്ടെ​ന്നും ക​സ്റ്റം​സ് ചൂ​ണ്ടി​ക്കാ​ട്ടി. കള്ള​ക്ക​ട​ത്ത് കേ​സി​ൽ ശി​വ​ശ​ങ്ക​റെ നേ​ര​ത്തെ ത​ന്നെ അ​റ​സ്റ്റ് ചെ​യ്യാ​ൻ ശ്ര​മി​ച്ച​താ​ണെ​ന്നും അ​ന്ന് അ​സു​ഖം അ​ഭി​ന​യി​ച്ച്, ഭാ​ര്യ ഡോ​ക്ട​റാ​യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ക​സ്റ്റം​സ് കോ​ട​തി​യി​ൽ പ​റ​ഞ്ഞു.

എ​ന്നാ​ൽ, മൊ​ഴി​ക​ൾ​ക്കു​പ​രി കൂ​ടു​ത​ൽ തെ​ളി​വു​ണ്ടെ​ങ്കി​ൽ സീ​ൽ​ഡ് ക​വ​റി​ൽ സ​മ​ർ​പ്പി​ക്കാ​ൻ കോ​ട​തി നി​ർ​ദ്ദേ​ശി​ച്ചു. ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത് ഈ ​മാ​സം ഏ​ഴി​ലേ​ക്ക് മാ​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.