ക​ട​കം​പ​ള്ളി​യു​ടെ ഭാ​ര്യ​യു​ടെ ഗു​രു​വാ​യൂ​ർ ക്ഷേ​ത്രദ​ർ​ശ​നം; ഹൈ​ക്കോ​ട​തി റി​പ്പോ​ർ​ട്ട് തേ​ടി
Thursday, December 3, 2020 2:58 PM IST
കൊ​ച്ചി: ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍റെ ഭാ​ര്യ കോ​വി​ഡ് നി​യ​ന്ത്ര​ണം ലം​ഘി​ച്ച് ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നം ന​ട​ത്തി​യ​തി​ൽ ഹൈ​ക്കോ​ട​തി റി​പ്പോ​ർ​ട്ട് തേ​ടി.

ബി​ജെ​പി നേ​താ​വ് നാ​ഗേ​ഷി​ന്‍റെ പ​രാ​തി​യി​ലാ​ണു ഹൈ​ക്കോ​ട​തി​യു​ടെ ഇ​ട​പെ​ട​ൽ. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ്ര​വേ​ശ​ന അ​നു​മ​തി ഇ​ല്ലാ​തി​രു​ന്ന സ​മ​യ​ത്താ​ണ് ക​ട​കം​പ​ള്ളി​യു​ടെ ഭാ​ര്യ നാ​ല​ന്പ​ല​ത്തി​ൽ പ്ര​വേ​ശി​ച്ച​തെ​ന്നാ​ണു ഹ​ർ​ജി​ക്കാ​ര​ൻ പ​റ​യു​ന്ന​ത്. കേ​സ് 14-ന് ​വീ​ണ്ടും പ​രി​ഗ​ണി​ക്കും.

ഗു​രു​വാ​യൂ​ർ ഏ​കാ​ദ​ശി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ട​കം​പ​ള്ളി​യു​ടെ ഭാ​ര്യ സു​ലേ​ഖ സു​രേ​ന്ദ്ര​ൻ, മ​രു​മ​ക​ൾ, ദേ​വ​സ്വ​ത്തി​ന്‍റെ ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ ദ​ർ​ശ​നം ന​ട​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.