ബു​റേ​വി: അ​ടി​യ​ന്ത​ര സൗ​ക​ര്യ​ങ്ങ​ൾ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ആ​ശു​പ​ത്രി​ക​ളോട് ആ​രോ​ഗ്യ​വ​കു​പ്പ്
Thursday, December 3, 2020 3:19 PM IST
തി​രു​വ​ന​ന്ത​പു​രം: ബു​റേ​വി ചു​ഴ​ലി​ക്കാ​റ്റ് മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് ജാ​ഗ്ര​താ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. ചു​ഴ​ലി​ക്കാ​റ്റും മ​ഴ​യും മൂ​ല​മു​ണ്ടാ​കു​ന്ന ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളും പി​ന്നീ​ടു​ണ്ടാ​കു​ന്ന പ​ക​ർ​ച്ച​വ്യാ​ധി​ക​ളും ഫ​ല​പ്ര​ദ​മാ​യി നേ​രി​ടാ​നാ​ണ് ജാ​ഗ്ര​താ നി​ർ​ദേ​ശം.

ആ​ശു​പ​ത്രി​ക​ളി​ൽ മ​തി​യാ​യ ചി​കി​ത്സാ സൗ​ക​ര്യ​വും മ​രു​ന്നു​ക​ളും ല​ഭ്യ​മാ​ക്കാ​ൻ ആ​രോ​ഗ്യ വ​കു​പ്പ് ഡ​യ​റ​ക്ട​ർ​ക്കും മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ​ക്കും നി​ർ​ദേ​ശം ന​ൽ​കി. എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് നി​ർ​വ​ഹി​ക്കാ​നാ​ണ് നി​ർ​ദ്ദേ​ശം

എ​ല്ലാ പ്ര​ധാ​ന ആ​ശു​പ​ത്രി​ക​ളും മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളും ആ​വ​ശ്യ​മാ​യ മു​ന്നൊ​രു​ക്കം ന​ട​ത്ത​ണം. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ മാ​സ് കാ​ഷ്വാ​ലി​റ്റി ഉ​ണ്ടാ​യാ​ൽ പോ​ലും നേ​രി​ടാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റ് ഒ​രു​ക്ക​ണം. ആ​ന്‍റി സ്നേ​ക്ക് വെ​നം പോ​ലു​ള്ള അ​ത്യാ​വ​ശ്യ മ​രു​ന്നു​ക​ളും എ​മ​ർ​ജ​ൻ​സി മെ​ഡി​ക്ക​ൽ കി​റ്റും ഉ​റ​പ്പ് വ​രു​ത്ത​ണം.

ഓ​ർ​ത്തോ​പീ​ഡി​ഷ്യ​ൻ, ഫി​സി​ഷ്യ​ൻ, പീ​ഡി​യാ​ട്രീ​ഷ്യ​ൻ, സ​ർ​ജ​ൻ, അ​ന​സ്തീ​ഷ്യാ ഡോ​ക്ട​ർ എ​ന്നി​വ​ർ ഓ​ണ്‍ കോ​ൾ ഡ്യൂ​ട്ടി​യി​ൽ അ​ത്യാ​വ​ശ്യ​മു​ള്ള​പ്പോ​ൾ എ​ത്ത​ണം. മു​ന്ന​റി​യി​പ്പു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളും സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളും തു​ട​ങ്ങി താ​ഴെ​ത്ത​ട്ടി​ലു​ള്ള ആ​ശു​പ​ത്രി​ക​ൾ ജാ​ഗ്ര​ത​യോ​ടെ​യി​രി​ക്ക​ണം.

അ​ത​ത് ജി​ല്ല​ക​ളി​ലെ നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​ർ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​മാ​രു​ടെ നി​ർ​ദേ​ശ​ങ്ങ​ള​നു​സ​രി​ച്ച് പ്ര​വ​ർ​ത്തി​ക്ക​ണം. പ്ര​ശ്ന​ബാ​ധി​ത​മാ​യ എ​ല്ലാ ജി​ല്ല​ക​ളി​ലും റാ​പ്പി​ഡ് റെ​സ്പോ​ണ്‍​സ് ടീം ​എ​പ്പോ​ഴും ജാ​ഗ്ര​ത​യാ​യി​രി​ക്ക​ണം.

തീ​ര​മേ​ഖ​ല​ക​ളി​ൽ ആ​വ​ശ്യ​മാ​യ ജീ​വ​ന​ക്കാ​ർ ഉ​ൾ​പ്പെ​ടെ സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്ക​ണം. ക്യാ​ന്പു​ക​ളി​ലും മ​തി​യാ​യ ചി​കി​ത്സ ഉ​റ​പ്പ് വ​രു​ത്തും. വ​യോ​ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യ്ക്ക് പ്ര​ത്യേ​ക പ്രാ​ധാ​ന്യം ന​ൽ​കും. ക്യാ​ന്പു​ക​ളി​ലും മ​റ്റും എ​ല്ലാ​വ​രും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്ക​ണം.

എ​ല്ലാ പ്ര​ശ്ന​ബാ​ധി​ത മേ​ഖ​ല​ക​ളി​ലും ക​നി​വ് 108 ആം​ബു​ല​ൻ​സു​ക​ളു​ടെ സേ​വ​നം ഉ​റ​പ്പു​വ​രു​ത്തി​യി​ട്ടു​ണ്ട്. കോ​വി​ഡ് ബാ​ധി​ത​രേ​യും അ​ല്ലാ​ത്ത​വ​രേ​യും പ്ര​ത്യേ​കം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റാ​നു​ള്ള സ​ജ്ജീ​ക​ര​ണം ഒ​രു​ക്കി. ത​ത്സ​മ​യം റൂ​ട്ട് നി​ശ്ച​യി​ക്കാ​ൻ ജി​വി​കെ ഇ​എം​ആ​ർ​ഐ​യു​ടെ ക​ണ്‍​ട്രോ​ൾ റൂ​മി​ൽ പ്ര​ത്യേ​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.