ബുറേവി: ആശങ്കപ്പെടേണ്ടെന്ന് മന്ത്രി കടകംപള്ളി
Thursday, December 3, 2020 3:39 PM IST
തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റിന്‍റെ പേരിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മുഖ്യമന്ത്രി വിളിച്ച അവലോകന യോഗത്തിന് ശേഷമാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

ചുഴലിക്കാറ്റ് കേരളത്തിൽ നാശനഷ്ടമുണ്ടാക്കാൻ സാധ്യത കുറവാണ്. സംസ്ഥാനത്ത് കനത്ത മഴയ്ക്കുള്ള സാധ്യതയും കുറവാണെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ്. ന്യൂനമർദ്ദം മാറും വരെ സംസ്ഥാനത്ത് മുൻകരുതൽ നടപടി തുടരുമെന്നും കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.