ജ​യ് ഷാ ​ഐ​സി​സി​യി​ലേ​ക്ക്; പു​തി​യ ഐ​പി​എ​ൽ ടീ​മി​നെ വാ​ങ്ങു​ന്ന​വ​രി​ൽ അ​ദാ​നി ഗ്രൂ​പ്പും
Thursday, December 3, 2020 3:38 PM IST
ന്യൂ​ഡ​ൽ​ഹി: ബി​സി​സി​ഐ​യു​ടെ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി ഈ ​മാ​സം 24-ന് ​ചേ​രും. ഐ​പി​എ​ലി​ലെ പു​തി​യ ടീ​മു​ക​ളു​ടെ ഉ​ൾ​പ്പെ​ടു​ത്ത​ൽ, സെ​ല​ക്ട​ർ​മാ​രെ തെ​ര​ഞ്ഞെ​ടു​ക്ക​ൽ, ഐ​സി​സി പ്ര​തി​നി​ധി​യെ നി​യ​മി​ക്ക​ൽ, പു​തി​യ വൈ​സ് പ്ര​സി​ഡ​ന്‍റി​നെ തെ​ര​ഞ്ഞെ​ടു​പ്പ് എ​ന്നി​വ​യും യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​കും.

യോ​ഗ​ത്തി​നു മു​ന്നോ​ടി​യാ​യി 23 ഇ​ന അ​ജ​ൻ​ഡ അം​ഗ​ങ്ങ​ൾ​ക്കാ​യി ന​ൽ​കി​ക്ക​ഴി​ഞ്ഞു. ഐ​പി​എ​ലി​ൽ പു​തി​യ ടീ​മു​ക​ളെ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​താ​ണ് യോ​ഗ​ത്തി​ലെ പ്ര​ധാ​ന അ​ജ​ൻ​ഡ. അ​ദാ​നി ഗ്രൂ​പ്പും സ​ഞ്ജീ​വ ഗോ​യ​ങ്ക​യു​ടെ ആ​ർ​പി​ജി ഗ്രൂ​പ്പു​മാ​ണ് പു​തി​യ ടീ​മു​ക​ൾ​ക്കാ​യി മു​ന്പി​ലു​ള്ള​തെ​ന്നാ​ണു സൂ​ച​ന. അ​ഹ​മ്മ​ദാ​ബാ​ദി​ൽ​നി​ന്ന് ഉ​റ​പ്പാ​യും ഒ​രു ടീ​മു​ണ്ടാ​കും. കാ​ണ്‍​പു​ർ, ല​ക്നോ, പൂ​ന എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നാ​കും മ​റ്റു ടീ​മു​ക​ൾ.

ഐ​സി​സി​യി​ലെ ഇ​ന്ത്യ​ൻ പ്ര​തി​നി​ധി​യെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​താ​ണ് യോ​ഗ​ത്തി​ലെ മ​റ്റൊ​രു പ്ര​ധാ​ന അ​ജ​ൻ​ഡ. ബി​സി​സി​ഐ സെ​ക്ര​ട്ട​റി​യും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യു​ടെ മ​ക​നു​മാ​യ ജ​യ് ഷാ ​ഈ പ​ദ​വി​യി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​മെ​ന്നാ​ണു പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.