വില്യംസണ്‍ സെഞ്ചുറിയിലേക്ക്; കിവീസ് മികച്ച നിലയിൽ
Thursday, December 3, 2020 5:11 PM IST
ഹാമിൽട്ടണ്‍: വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ ഒന്നാം ദിനം ന്യൂസിലൻഡ് മികച്ച നിലയിൽ. ക്യാപ്റ്റൻ കെയ്ൻ വില്യംസണ്‍ (പുറത്താകാതെ 97), ടോം ലാതം (86) എന്നിവരുടെ അർധ സെഞ്ചുറി മികവിൽ കിവീസ് ആദ്യദിനം 243/2 എന്ന നിലയിലാണ്. 31 റണ്‍സോടെ റോസ് ടെയ്ലർ നായകന് കൂട്ടായി ക്രീസിലുണ്ട്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കിവീസിന് സ്കോർ 14-ൽ എത്തിയപ്പോഴേ ഓപ്പണർ വിൽ യംഗിന്‍റെ വിക്കറ്റ് നഷ്ടമായി അഞ്ച് റണ്‍സ് നേടിയ യംഗിനെ ഷാനോണ്‍ ഗബ്രിയേൽ വിക്കറ്റിന് മുന്നിൽ കുടുക്കി.

രണ്ടാം വിക്കറ്റിൽ ലാതം-വില്യംസണ്‍ സഖ്യം 154 റണ്‍സ് കൂട്ടിച്ചേർത്തത് കിവീസിന് മികച്ച അടിത്തറയായി. ലാതം പുറത്തായ ശേഷമെത്തിയ റോസ് ടെയ്ലറും ശ്രദ്ധയോടെ ബാറ്റ് വീശിയതോടെ ആദ്യദിനം കിവീസിന് നേട്ടമായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.