ര​ജ​നി​കാ​ന്തു​മാ​യി സ​ഖ്യ​ത്തി​ന് ത​യാ​റെ​ന്ന് ബി​ജെ​പി
Thursday, December 3, 2020 5:34 PM IST
ചെ​ന്നൈ: തെ​ന്നി​ന്ത്യ​ൻ സൂ​പ്പ​ർ താ​രം ര​ജ​നി​കാ​ന്ത് ഡി​സം​ബ​റി​ൽ പാ​ർ​ട്ടി പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് വ്യ​ക്ത​മാ​ക്കി​യ​തി​നു പി​ന്നാ​ലെ സ്വാ​ഗ​തം ചെ​യ്ത് ബി​ജെ​പി. ര​ജ​നീ​കാ​ന്തു​മാ​യി സ​ഖ്യ​ത്തി​ന് ത​യാ​റാ​ണെ​ന്നും ബി​ജെ​പി വ​ക്താ​വ് നാരായണൻ തിരുപതി പ​റ​ഞ്ഞു.

ര​ജ​നി​യു​ടെ​യും ബി​ജെ​പി​യു​ടെ​യും ആ​ശ​യ​ങ്ങ​ൾ ഒ​രു​മി​ച്ച് പോ​കു​ന്ന​താ​ണ്. ര​ജ​നി പി​ന്തു​ണ​യ്ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്നും ബി​ജെ​പി വ​ക്താ​വ് കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തേ​സ​മ​യം ബി​ജെ​പി മു​ൻ നേ​താ​വാ​ണ് ര​ജ​നി​യു​ടെ പാ​ർ​ട്ടി​യു​ടെ ചീ​ഫ് കോ​ർ​ഡി​നേ​റ്റ​ർ. മു​ൻ നേ​താ​വാ​യ അ​ർ​ജു​ന മൂ​ർ​ത്തി​യാ​ണ് ചീ​ഫ് കോ​ർ​ഡി​നേ​റ്റ​ർ. ത​മി​ഴ്നാ​ട്ടി​ൽ അ​ദ്ഭു​ത​ങ്ങ​ൾ സം​ഭ​വി​ക്കു​മെ​ന്നും ഭ​ര​ണം പി​ടി​ക്കു​മെ​ന്നും ര​ജ​നി​കാ​ന്ത് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. പാ​ർ​ട്ടി പ്ര​ഖ്യാ​പ​ന​ത്തി​നു​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​ങ്ങ​ൾ തീ​ർ​ച്ച​യാ​യും വി​ജ​യി​ക്കും. സ​ത്യ​സ​ന്ധ​വും സു​താ​ര്യ​വും അ​ഴി​മ​തി​ര​ഹി​ത​വും, ആ​ത്മീ​യ​വു​മാ​യ രാ​ഷ്ട്രീ​യ​മാ​ണ് ത​ങ്ങ​ളു​ടെ വാ​ഗ്ദാ​നം. അ​വി​ടെ ജാ​തി​യും മ​ത​വും വ​ർ​ഗ​വു​മു​ണ്ടാ​കി​ല്ല. അ​ദ്ഭു​ത​ങ്ങ​ൾ സം​ഭ​വി​ക്കും.

ത​മി​ഴ​നാ​ട്ടി​ലെ ജ​ന​ങ്ങ​ളു​ടെ ന​ൻ​മ​യ്ക്കാ​യി ജീ​വ​ൻ ത്യ​ജി​ക്കാ​ൻ പോ​ലും താ​ൻ ത​യാ​റാ​ണ്. ജ​യി​ച്ചാ​ൽ അ​ത് ജ​ന​ങ്ങ​ളു​ടെ വി​ജ​യ​മാ​ണ്. തോ​റ്റാ​ൽ അ​ത് ജ​ന​ങ്ങ​ളു​ടെ പ​രാ​ജ​യ​വും- പാ​ർ​ട്ടി പ്ര​ഖ്യാ​പ​ന​ത്തി​നു​ശേ​ഷം ര​ജ​നി​കാ​ന്ത് പ​റ​ഞ്ഞു.

ര​ജ​നി​കാ​ന്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പു​തി​യ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​ഖ്യാ​പ​നം ഡി​സം​ബ​ർ 31നാ​ണ് ന​ട​ക്കു​ക. താ​രം ത​ന്നെ​യാ​ണ് ട്വി​റ്റ​റി​ലൂ​ടെ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. 2021 ജ​നു​വ​രി മാ​സ​ത്തി​ൽ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​മെ​ന്നും ര​ജ​നി അ​റി​യി​ച്ചി​ട്ടു​ണ്ട്.

ര​ജ​നി​യു​ടെ രാ​ഷ്ട്രീ​യ പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച് നി​ര​വ​ധി വാ​ർ​ത്ത​ക​ൾ അ​ടു​ത്തി​ടെ പ്ര​ച​രി​ച്ചി​രു​ന്നു. അ​മി​ത് ഷാ​യും ആ​ർ​എ​സ്എ​സ് നേ​തൃ​ത്വ​വും ഇ​ട​പെ​ട്ടി​ട്ടും അ​ദ്ദേ​ഹം ബി​ജെ​പി​യു​മാ​യി കൈ​കോ​ർ​ക്കാ​ൻ ത​യാ​റാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ അ​ഭ്യൂ​ഹ​ങ്ങ​ൾ എ​ല്ലാം അ​വ​സാ​നി​പ്പി​ച്ച് വ​ർ​ഷാ​വ​സാ​നം പാ​ർ​ട്ടി രൂ​പീ​ക​രി​ക്കു​മെ​ന്ന് താ​രം ഒ​ടു​വി​ൽ പ്ര​ഖ്യാ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.