സം​സ്ഥാ​ന​ത്ത് ഇ​ന്ന് 5,376 കോ​വി​ഡ് കേ​സു​ക​ൾ; 5,590 പേ​ർ​ക്ക് രോ​ഗ​മു​ക്തി
Thursday, December 3, 2020 6:33 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ല്‍ ഇ​ന്ന് 5,376 പേ​ര്‍​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 81 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്. 4724 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 527 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 60,476 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 8.89 ആ​ണ്. റു​ട്ടീ​ന്‍ സാ​മ്പി​ള്‍, സെ​ന്‍റി​ന​ല്‍ സാ​മ്പി​ള്‍, സി​ബി നാ​റ്റ്, ട്രൂ​നാ​റ്റ്, പി​ഒ​സി​ടി പി​സി​ആ​ര്‍, ആ​ര്‍​ടി എ​ല്‍​എ​എം​പി, ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന എ​ന്നി​വ ഉ​ള്‍​പ്പെ​ടെ ഇ​തു​വ​രെ ആ​കെ 63,38,754 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ച​ത്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന 5590 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​യി. ഇ​തോ​ടെ 61,209 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. 5,56,378 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.

സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 3,11,237 പേ​രാ​ണ് ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​വ​രി​ല്‍ 2,95,981 പേ​ര്‍ വീ​ട്/​ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ണ​ല്‍ ക്വാ​റ​ന്‍റൈ​നി​ലും 15,256 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 1716 പേ​രെ​യാ​ണ് ഇ​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്കു​ക​ൾ: മ​ല​പ്പു​റം 714, തൃ​ശൂ​ര്‍ 647, കോ​ഴി​ക്കോ​ട് 547, എ​റ​ണാ​കു​ളം 441, തി​രു​വ​ന​ന്ത​പു​രം 424, ആ​ല​പ്പു​ഴ 408, പാ​ല​ക്കാ​ട് 375, കോ​ട്ട​യം 337, പ​ത്ത​നം​തി​ട്ട 317, ക​ണ്ണൂ​ര്‍ 288, കൊ​ല്ലം 285, ഇ​ടു​ക്കി 265, വ​യ​നാ​ട് 238, കാ​സ​ര്‍​ഗോ​ഡ് 90

സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്കു​ക​ൾ:​മ​ല​പ്പു​റം 690, തൃ​ശൂ​ര്‍ 624, കോ​ഴി​ക്കോ​ട് 509, എ​റ​ണാ​കു​ളം 335, തി​രു​വ​ന​ന്ത​പു​രം 314, ആ​ല​പ്പു​ഴ 381, പാ​ല​ക്കാ​ട് 221, കോ​ട്ട​യം 331, പ​ത്ത​നം​തി​ട്ട 225, ക​ണ്ണൂ​ര്‍ 254, കൊ​ല്ലം 282, ഇ​ടു​ക്കി 220, വ​യ​നാ​ട് 222, കാ​സ​ര്‍​ഗോ​ഡ് 86.

രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്കു​ക​ൾ: തി​രു​വ​ന​ന്ത​പു​രം 380, കൊ​ല്ലം 332, പ​ത്ത​നം​തി​ട്ട 169, ആ​ല​പ്പു​ഴ 537, കോ​ട്ട​യം 337, ഇ​ടു​ക്കി 148, എ​റ​ണാ​കു​ളം 770, തൃ​ശൂ​ര്‍ 734, പാ​ല​ക്കാ​ട് 397, മ​ല​പ്പു​റം 764, കോ​ഴി​ക്കോ​ട് 629, വ​യ​നാ​ട് 97, ക​ണ്ണൂ​ര്‍ 196, കാ​സ​ര്‍​ഗോ​ഡ് 60.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.