ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കെ​തി​രേ അ​വ​കാ​ശ ലം​ഘ​ന നോ​ട്ടീ​സ്
Thursday, December 3, 2020 6:21 PM IST
തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്ക് എ​തി​രേ അ​വ​കാ​ശ ലം​ഘ​ന നോ​ട്ടീ​സ്. ചെ​ന്നി​ത്ത​ല നി​യ​മ​സ​ഭ​യെ അ​വ​ഹേ​ളി​ച്ചു​വെ​ന്ന് കാ​ണി​ച്ച് ഐ.​ബി. സ​തീ​ഷ് എം​എ​ൽ​എ​യാ​ണ് സ്പീ​ക്ക​ർ​ക്ക് നോ​ട്ടീ​സ് ന​ൽ​കി​യ​ത്.

ചെ​ന്നി​ത്ത​ല സ്പീ​ക്ക​ർ​ക്കെ​തി​രേ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് നോ​ട്ടീ​സ്. പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ​ക്ക് എ​തി​രേ​യു​ള്ള വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ന് സ്പീ​ക്ക​റു​ടെ അ​നു​മ​തി വ​ന്ന​തി​നു​പി​ന്നാ​ലെ​യാ​ണ് ചെ​ന്നി​ത്ത​ല സ്പീ​ക്ക​ർ​ക്കെ​തി​രെ രം​ഗ​ത്തെ​ത്തി​യ​ത്.

സ്പീ​ക്ക​ർ രാ​ഷ്ട്രീ​യം ക​ളി​ക്കു​ന്നു​വെ​ന്നും സ്പീ​ക്ക​ർ മു​ഖ്യ​മ​ന്ത്രി പ​റ​യു​ന്ന​ത് അ​നു​സ​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന പാ​വ മാ​ത്ര​മാ​ണ് എ​ന്ന​ത​ട​ക്ക​മു​ള്ള പ​രാ​മ​ർ​ശ​ങ്ങ​ൾ പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യി​രു​ന്നു.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ വാ​ക്കു​ക​ൾ സ​ഭ​യോ​ടു​ള്ള അ​നാ​ദ​ര​വാ​യി ക​ണ​ക്കി​ലെ​ടു​ത്ത് അ​വ​കാ​ശ ലം​ഘ​ന​ത്തി​ന് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് സ​തീ​ഷ് സ്പീ​ക്ക​ർ​ക്ക് നോ​ട്ടീ​സ് ന​ൽ​കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.