ബു​റേ​വി: ജാ​ഗ്ര​ത വേ​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി
Thursday, December 3, 2020 7:31 PM IST
തി​രു​വ​ന​ന്ത​പു​രം: ബു​റേ​വി ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജാ​ഗ്ര​ത വേ​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ബു​റേ​വി ചു​ഴ​ലി​ക്കാ​റ്റ് ശ്രീ​ല​ങ്ക​യെ മ​റി​ക​ട​ന്ന് പാ​മ്പ​ന് സ​മീ​പം മാ​ന്നാ​ര്‍ ക​ട​ലി​ടു​ക്കി​ല്‍ എ​ത്തി​യി​രി​ക്കു​ക​യാ​ണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്‍റെ ഏ​റ്റ​വും പു​തി​യ ബു​ള്ള​റ്റി​ന്‍ പ്ര​കാ​രം ഇ​ന്ന് അ​ർ​ധ​രാ​ത്രി​യോ​ടു കൂ​ടി​യോ പു​ല​ര്‍​ച്ചെ​യോ​ടെ​യോ ചു​ഴ​ലി​ക്കാ​റ്റ് തെ​ക്ക​ന്‍ ത​മി​ഴ്നാ​ട്ടി​ലെ തൂ​ത്തു​ക്കു​ടി തീ​രം വ​ഴി ക​ര​യി​ല്‍ പ്ര​വേ​ശി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു. ഇ​ന്ത്യ​ന്‍ തീ​ര​ത്ത് പ്ര​വേ​ശി​ക്കു​മ്പോ​ള്‍ ചു​ഴ​ലി​ക്കാ​റ്റി​ന് പ​ര​മാ​വ​ധി വേ​ഗ​ത മ​ണി​ക്കൂ​റി​ല്‍ ഏ​ക​ദേ​ശം 70 മു​ത​ല്‍ 80 കി​ലോ​മീ​റ്റ​ര്‍ ആ​യി​രി​ക്കു​മെ​ന്നും

ക​ര​യി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന​തോ​ടെ ച​ഴ​ലി​ക്കാ​റ്റ് ശ​ക്തി കു​റ​യു​ക​യും അ​തി​തീ​വ്ര ന്യൂ​ന​മ​ര്‍​ദ​മാ​യി മാ​റി കേ​ര​ള​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ക​യും തു​ട​ര്‍​ന്ന് കേ​ര​ള​ത്തി​ലൂ​ടെ അ​റ​ബി​ക്ക​ട​ലി​ലേ​ക്ക് ക​ട​ക്കു​ക​യും ചെ​യ്യു​മെ​ന്നാ​ണ് പ്ര​വ​ച​നം.

കാ​ലാ​വ​സ്ഥാ വ​കു​പ്പ് പ്ര​വ​ചി​ക്കു​ന്ന സ​ഞ്ചാ​ര​പ​ഥ​ത്തി​ലൂ​ടെ ത​ന്നെ ചു​ഴ​ലി​ക്കാ​റ്റ് സ​ഞ്ച​രി​ക്കു​ക​യാ​ണെ​ങ്കി​ല്‍ ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ കേ​ന്ദ്രം കൊ​ല്ലം-​തി​രു​വ​ന​ന്ത​പു​രം അ​തി​ര്‍​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ​യാ​യി​രി​ക്കും കേ​ര​ള​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച പ​ക​ല്‍ കേ​ര​ള​ത്തി​ലൂ​ടെ സ​ഞ്ച​രി​ച്ച് അ​റ​ബി​ക്ക​ട​ലി​ലേ​ക്ക് എ​ത്താ​നാ​ണ് സാ​ധ്യ​ത​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ര​യി​ലൂ​ടെ സ​ഞ്ച​രി​ക്കു​മ്പോ​ള്‍ കാ​റ്റി​ന്‍റെ ശ​ക്തി കു​റ​ഞ്ഞു വ​രും. നി​ല​വി​ലെ പ്ര​വ​ച​നം അ​നു​സ​രി​ച്ച് കേ​ര​ള​ത്തി​ല്‍ എ​ത്തു​മ്പോ​ള്‍ പ​ര​മാ​വ​ധി വേ​ഗ​ത മ​ണി​ക്കൂ​റി​ല്‍ 60 കി​ലോ​മീ​റ്റ​റി​ലും താ​ഴെ​യാ​യി​രി​ക്കും.

ചു​ഴ​ലി​ക്കാ​റ്റ് കേ​ന്ദ്രം ക​ട​ന്നു​പോ​കു​ന്ന​തി​ന്‍റെ വ​ട​ക്ക് ഭാ​ഗ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ മ​ഴ ഉ​ണ്ടാ​കു​ന്ന​താ​ണ് ബു​റേ​വി​യു​ടെ ഇ​തു​വ​രെ​യു​ള്ള സ്വ​ഭാ​വം. അ​തു​കൊ​ണ്ടു​ത​ന്നെ സ​ഞ്ചാ​ര​പ​ഥ​ത്തി​ന് പു​റ​മെ കൊ​ല്ലം ജി​ല്ല​യു​ടെ വ​ട​ക്ക​ന്‍ മേ​ഖ​ല​യി​ലും പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലും കൂ​ടു​ത​ല്‍ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്. ഇ​ന്ന് തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി ജി​ല്ല​ക​ളി​ല്‍ റെ​ഡ് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

തി​രു​വ​ന​ന്ത​പു​രം മു​ത​ല്‍ എ​റ​ണാ​കു​ളം വ​രെ​യു​ള്ള ജി​ല്ല​ക​ളി​ല്‍ മ​ണി​ക്കൂ​റി​ല്‍ 50 മു​ത​ല്‍ 60 കി​മീ വ​രെ വേ​ഗ​ത​യു​ള്ള ശ​ക്ത​മാ​യ കാ​റ്റും പ്ര​തീ​ക്ഷി​ക്കാം. അ​തി​തീ​വ്ര മ​ഴ പെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ടാ​നും മ​ല​യോ​ര മേ​ഖ​ല​യി​ല്‍ മ​ണ്ണി​ടി​ച്ചി​ലും ഉ​രു​ള്‍​പൊ​ട്ട​ലു​മു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യും ഉ​ണ്ട്.  

വ​ലി​യ പ്ര​ള​യ സാ​ഹ​ച​ര്യം നി​ല​വി​ല്‍ പ്ര​തീ​ക്ഷി​ക്കു​ന്നി​ല്ല. ശ​ക്ത​മാ​യ കാ​റ്റി​ല്‍ മേ​ല്‍​ക്കൂ​ര ശ​ക്ത​മ​ല്ലാ​ത്ത വീ​ടു​ക​ള്‍​ക്കും കെ​ട്ടി​ട​ങ്ങ​ള്‍​ക്കും അ​പ​ക​ട​ങ്ങ​ള്‍ സം​ഭ​വി​ക്കാം. മ​രം, പോ​സ്റ്റു​ക​ള്‍, വൈ​ദ്യു​ത ക​മ്പി​ക​ള്‍, ബോ​ര്‍​ഡു​ക​ള്‍ തു​ട​ങ്ങി​യ​വ​യെ​ല്ലാം പൊ​ട്ടി​വീ​ണു​ള്ള അ​പ​ക​ട​ങ്ങ​ള്‍ പ്ര​തീ​ക്ഷി​ക്കാം. ചു​ഴ​ലി​ക്കാ​റ്റ് കേ​ര​ളം ക​ട​ന്നു​പോ​കു​ന്ന​ത് വ​രെ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്കേ​ണ്ട​തു​ണ്ട്.

സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി 2020 ന​വം​ബ​ര്‍ 28നു​ത​ന്നെ ചു​ഴ​ലി​ക്കാ​റ്റ് രൂ​പീ​ക​ര​ണ സാ​ധ്യ​ത മ​ന​സി​ലാ​ക്കി​യി​രു​ന്നു. അ​ത് സം​ബ​ന്ധി​ച്ചു​ള്ള മു​ന്ന​റി​യി​പ്പു​ക​ളും ത​യാ​റെ​ടു​പ്പ് നി​ര്‍​ദേ​ശ​ങ്ങ​ളും ജി​ല്ലാ ദു​ര​ന്ത നി​വ​രാ​ണ അ​തോ​റി​റ്റി​ക​ള്‍​ക്കും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ള്‍​ക്കും ന​ല്‍​കി.

ന​വം​ബ​ര്‍ 30ന് ​അ​ര്‍​ധ​രാ​ത്രി​യോ​ടു​കൂ​ടി മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പൂ​ര്‍​ണ നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി. ക​ട​ലി​ല്‍ പോ​യ​വ​രെ തി​രി​ച്ചെ​ത്തി​ക്കാ​ന്‍ വേ​ണ്ട ന​ട​പ​ടി​ക​ള്‍ ഫി​ഷ​റീ​സ് വ​കു​പ്പ്, കോ​സ്റ്റ് ഗാ​ര്‍​ഡ്, കോ​സ്റ്റ​ല്‍ പോ​ലീ​സ്, മ​റൈ​ന്‍ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

മ​ത്സ്യ​ബ​ന്ധ​ന ഗ്രാ​മ​ങ്ങ​ളി​ലും ഹാ​ര്‍​ബ​റു​ക​ളി​ലും അ​നൗ​ണ്‍​സ്മെ​ന്‍റ് ഉ​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ള്‍ വ​ഴി തീ​ര​ദേ​ശ ജ​ന​ത​യി​ലേ​ക്ക് മു​ന്ന​റി​യി​പ്പ് എ​ത്തി​ച്ചു. മു​ന്ന​റി​യി​പ്പ് പ്ര​ഖ്യാ​പി​ച്ച ഏ​ഴ് ജി​ല്ല​ക​ളി​ലും ക​ള​ക്ട​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി​ക​ളു​ടെ​യും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും അ​വ​ലോ​ക​ന യോ​ഗം ചേ​ര്‍​ന്നു. ത​യാ​റെ​ടു​പ്പു​ക​ള്‍ വി​ല​യി​രു​ത്തു​ക​യും ആ​വ​ശ്യ​മാ​യ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കു​ക​യും ചെ​യ്തു.

പോ​ലീ​സ്, ഫ​യ​ര്‍ ആ​ന്‍​ഡ് റെ​സ്ക്യൂ സ​ര്‍​വീ​സ്, സി​വി​ല്‍ ഡി​ഫ​ന്‍​സ് തു​ട​ങ്ങി​യ ര​ക്ഷാ​സേ​ന​ക​ള്‍ സ​ജ്ജ​മാ​ക്കി ആ​വ​ശ്യ​മാ​യ ഇ​ട​ങ്ങ​ളി​ല്‍ വി​ന്യ​സി​ച്ചു. ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന​യു​ടെ എ​ട്ട് ടീ​മു​ക​ളെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി വി​ന്യ​സി​ച്ചു.

തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം എ​ന്നീ ജി​ല്ല​ക​ളി​ല്‍ ഓ​രോ ടീ​മി​നെ വീ​ത​വും ഇ​ടു​ക്കി​യി​ല്‍ ര​ണ്ട് ടീം ​എ​ന്‍​ഡി​ആ​ര്‍​എ​ഫി​നെ​യു​മാ​ണ് വി​ന്യ​സി​ച്ചി​ട്ടു​ള്ള​ത്.  

വ്യോ​മ​സേ​ന​യോ​ട് ഹെ​ലി​കോ​പ്ട​റും ഫി​ക്സ​ഡ് വിം​ഗ് എ​യ​ര്‍​ക്രാ​ഫ്റ്റും ത​യാ​റാ​ക്കി നി​ര്‍​ത്താ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ക​ട​ലി​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്താ​ന്‍ നാ​വി​ക​സേ​ന​യോ​ട് അ​റ​ബി​ക്ക​ട​ലി​ല്‍ 30 നോ​ട്ടി​ക്ക​ല്‍ മൈ​ല്‍ അ​ക​ലെ​യാ​യി ക​പ്പ​ലു​ക​ള്‍ ത​യാ​റാ​ക്കി നി​ര്‍​ത്താ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. ആ​ര്‍​മി​യോ​ടും അ​ർ​ധ സൈ​നി​ക വി​ഭാ​ഗ​ങ്ങ​ളോ​ടും സ​ജ്ജ​രാ​യി ഇ​രി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

മു​ന്ന​റി​യി​പ്പു​ള്ള ജി​ല്ല​ക​ളി​ല്‍ സു​ര​ക്ഷ മു​ന്‍​നി​ര്‍​ത്തി ആ​ളു​ക​ളെ മാ​റ്റി താ​മ​സി​പ്പി​ക്കാ​ന്‍ 2,891 ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ള്‍ സ​ജ്ജ​മാ​ക്കി. സം​സ്ഥാ​ന ത​ല​ത്തി​ല്‍ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ സ്റ്റേ​റ്റ് എ​മെ​ര്‍​ജ​ന്‍​സി ഓ​പ്പ​റേ​ഷ​ന്‍​സ് സെ​ന്‍റ​റും ജി​ല്ല​ക​ളി​ല്‍ ഡി​സ്ട്രി​ക്ട് എ​മെ​ര്‍​ജ​ന്‍​സി ഓ​പ്പ​റേ​ഷ​ന്‍​സ് സെ​ന്‍റ​റു​ക​ളും താ​ലൂ​ക്ക് ക​ണ്ട്രോ​ള്‍ റൂ​മു​ക​ളും 24 മ​ണി​ക്കൂ​റും പൂ​ര്‍​ണ സ​ജ്ജ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്നു.

ഓ​രോ മൂ​ന്ന് മ​ണി​ക്കൂ​റി​ലും പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും മ​റ്റ് സം​വി​ധാ​ന​ങ്ങ​ള്‍​ക്കു​മാ​യി ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ വി​കാ​സ​വും സ​ഞ്ചാ​ര​പ​ഥ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടി​ട്ടു​ള്ള വി​വ​ര​ങ്ങ​ള്‍ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി ന​ല്‍​കു​ന്നു​ണ്ട്.

വൈ​ദ്യു​തി വി​ത​ര​ണം, ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​നം, അ​ണ​ക്കെ​ട്ടു​ക​ള്‍ തു​ട​ങ്ങി​യ​വ സം​ബ​ന്ധി​ച്ച് പ്ര​ത്യേ​ക നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി​യി​ട്ടു​ണ്ട്. കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്‍റെ ഓ​രോ അ​പ്ഡേ​റ്റു​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ല്‍ ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ സ്വാ​ധീ​നം എ​ത്താ​ന്‍ സാ​ധ്യ​ത​യു​ള്ള ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ട്ടി​ക​യും ഭൂ​പ​ട​വും ത​യാ​റാ​ക്കി ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി വെ​ബ്സൈ​റ്റി​ലൂ​ടെ ല​ഭ്യ​മാ​ക്കു​ന്നു​ണ്ട്. ടെ​ലി​കോം ഓ​പ്പ​റേ​റ്റ​ര്‍​മാ​രോ​ട് ക​മ്യൂ​ണി​ക്കേ​ഷ​ന്‍ ഓ​ണ്‍ വീ​ല്‍​സ് സൗ​ക​ര്യം ത​യാ​റാ​ക്കി​വ​യ്ക്കാ​നും ഡീ​സ​ല്‍ ജ​ന​റേ​റ്റ​റു​ക​ള്‍ ട​വ​റു​ക​ളി​ല്‍ സ​ജ്ജ​മാ​ക്കാ​നും നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

കാ​ബി​ന​റ്റ് സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന അ​വ​ലോ​ക​ന​യോ​ഗ​ത്തി​ല്‍ സം​സ്ഥാ​ന​ത്തെ ത​യാ​റെ​ടു​പ്പു​ക​ള്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രി​നെ അ​റി​യി​ച്ചു. സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ സ്റ്റേ​റ്റ് എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി യോ​ഗം ചേ​ര്‍​ന്ന് വി​വി​ധ വ​കു​പ്പു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം വി​ല​യി​രു​ത്തു​ക​യും ആ​വ​ശ്യ​മാ​യ ത​യാ​റെ​ടു​പ്പ് നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കു​ക​യും ചെ​യ്തു.

ഡി​സം​ബ​ര്‍ ര​ണ്ടി​ന് വൈ​കി​ട്ട് സം​സ്ഥാ​ന റി​ലീ​ഫ് ക​മ്മീ​ഷ്ണ​ര്‍ ജി​ല്ലാ ക​ള​ക്ട​ര്‍​മാ​രു​ടെ അ​വ​ലോ​ക​ന യോ​ഗം ചേ​ര്‍​ന്ന് ത​യാ​റെ​ടു​പ്പു​ക​ള്‍ വി​ല​യി​രു​ത്തി.

ബുധനാഴ്ച പ്ര​ധാ​ന​മ​ന്ത്രി ​ന​രേ​ന്ദ്ര മോ​ദി​യു​മാ​യി സം​സാ​രി​ച്ച കാ​ര്യം താ​ന്‍ പ​റ​ഞ്ഞി​രു​ന്നു. ഇ​ന്നു രാ​വി​ലെ ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യു​മാ​യി സം​സാ​രി​ച്ചു. എ​ന്തു സ​ഹാ​യ​വും ന​ല്‍​കാ​ന്‍ ത​യാ​റാ​ണെ​ന്നും ഏ​തു പ്ര​ശ്ന​മു​ണ്ടാ​യാ​ലും വി​ളി​ക്കാ​ന്‍ മ​ടി​ക്കേ​ണ്ട​തി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​വി​ടെ​യു​ള്ള സേ​ന​ക​ളു​ടെ സ്ഥി​തി​യും സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളും അ​ദ്ദേ​ഹ​ത്തെ അ​റി​യി​ച്ചു​വെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.