ബു​റേ​വി: ജാ​ഗ്ര​താ നി​ര്‍​ദേ​ശം പു​റ​പ്പെ​ടു​വി​ച്ച് ആ​രോ​ഗ്യ വ​കു​പ്പ്
Thursday, December 3, 2020 7:50 PM IST
തി​രു​വ​ന​ന്ത​പു​രം: ബു​റേ​വി ചു​ഴ​ലി​ക്കാ​റ്റ് മു​ന്ന​റി​യി​പ്പി​നെ​ത്തു​ട​ര്‍​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് ജാ​ഗ്ര​താ നി​ര്‍​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. ചു​ഴ​ലി​ക്കാ​റ്റും മ​ഴ​യും​മൂ​ല​മു​ണ്ടാ​കു​ന്ന ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളും പി​ന്നീ​ടു​ണ്ടാ​കു​ന്ന പ​ക​ര്‍​ച്ച​വ്യാ​ധി​ക​ളും ഫ​ല​പ്ര​ദ​മാ​യി നേ​രി​ടാ​നാ​ണ് ജാ​ഗ്ര​താ നി​ര്‍​ദേ​ശം പു​റ​പ്പെ​ടു​വി​ച്ച​ത്.

ആ​ശു​പ​ത്രി​ക​ളി​ല്‍ മ​തി​യാ​യ ചി​കി​ത്സാ സൗ​ക​ര്യ​വും മ​രു​ന്നു​ക​ളും ല​ഭ്യ​മാ​ക്കാ​ന്‍ ആ​രോ​ഗ്യ വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍​ക്കും മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ര്‍​ക്കും നി​ര്‍​ദേ​ശം ന​ല്‍​കി. എ​ല്ലാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചാ​യി​രി​ക്കും നി​ര്‍​വ​ഹി​ക്കു​ക.

എ​ല്ലാ പ്ര​ധാ​ന ആ​ശു​പ​ത്രി​ക​ളും മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളും വേ​ണ്ട​ത്ര മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ ന​ട​ത്തേ​ണ്ട​താ​ണ്. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ മാ​സ് കാ​ഷ്വാ​ലി​റ്റി ഉ​ണ്ടാ​യാ​ല്‍ പോ​ലും നേ​രി​ടാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ള്‍ ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റ് ഒ​രു​ക്കേ​ണ്ട​താ​ണ്.

ആ​ന്‍റി സ്നേ​ക്ക് വെ​നം പോ​ലു​ള്ള അ​ത്യാ​വ​ശ്യ മ​രു​ന്നു​ക​ളും എ​മ​ര്‍​ജ​ന്‍​സി മെ​ഡി​ക്ക​ല്‍ കി​റ്റും ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​താ​ണ്. ഓ​ര്‍​ത്തോ​പീ​ഡി​ഷ്യ​ന്‍, ഫി​സി​ഷ്യ​ന്‍, പീ​ഡി​യാ​ട്രീ​ഷ്യ​ന്‍, സ​ര്‍​ജ​ന്‍, അ​ന​സ്തീ​ഷ്യാ ഡോ​ക്ട​ര്‍ എ​ന്നി​വ​ര്‍ ഓ​ണ്‍ കോ​ള്‍ ഡ്യൂ​ട്ടി​യി​ല്‍ അ​ത്യാ​വ​ശ്യ​മു​ള്ള​പ്പോ​ള്‍ എ​ത്തേ​ണ്ട​താ​ണ്. മു​ന്ന​റി​യി​പ്പു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളും സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളും തു​ട​ങ്ങി താ​ഴെ​ത്ത​ട്ടി​ലു​ള്ള ആ​ശു​പ​ത്രി​ക​ള്‍ ജാ​ഗ്ര​ത​യോ​ടെ​യി​രി​ക്ക​ണം.

അ​താ​ത് ജി​ല്ല​ക​ളി​ലെ നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍ ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍​മാ​രു​ടെ നി​ര്‍​ദേ​ശ​ങ്ങ​ള​നു​സ​രി​ച്ച് പ്ര​വ​ര്‍​ത്തി​ക്കേ​ണ്ട​താ​ണ്. പ്ര​ശ്ന​ബാ​ധി​ത​മാ​യ എ​ല്ലാ ജി​ല്ല​ക​ളി​ലും റാ​പ്പി​ഡ് റെ​സ്പോ​ണ്‍​സ് ടീം ​എ​പ്പോ​ഴും ജാ​ഗ്ര​ത​യാ​യി​രി​ക്ക​ണം.

തീ​ര​ദേ​ശ മേ​ഖ​ല​ക​ളി​ല്‍ ആ​വ​ശ്യ​മാ​യ ജീ​വ​ന​ക്കാ​ര്‍ ഉ​ള്‍​പ്പെ​ടെ സ​ജ്ജീ​ക​ര​ണ​ങ്ങ​ള്‍ ഒ​രു​ക്ക​ണം. ക്യാ​മ്പു​ക​ളി​ലും മ​തി​യാ​യ ചി​കി​ത്സ ഉ​റ​പ്പ് വ​രു​ത്തും. വ​യോ​ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യ്ക്ക് പ്ര​ത്യേ​ക പ്രാ​ധാ​ന്യം ന​ല്‍​കും. ക്യാ​മ്പു​ക​ളി​ലും മ​റ്റും എ​ല്ലാ​വ​രും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കേ​ണ്ട​താ​ണ്.

എ​ല്ലാ പ്ര​ശ്ന​ബാ​ധി​ത മേ​ഖ​ല​ക​ളി​ലും ക​നി​വ് 108 ആം​ബു​ല​ന്‍​സു​ക​ളു​ടെ സേ​വ​നം ഉ​റ​പ്പ് വ​രു​ത്തി​യി​ട്ടു​ണ്ട്. കോ​വി​ഡ് ബാ​ധി​ത​രേ​യും അ​ല്ലാ​ത്ത​വ​രേ​യും പ്ര​ത്യേ​കം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റാ​നു​ള്ള സ​ജ്ജീ​ക​ര​ണം ഒ​രു​ക്കി​യി​ട്ടു​ണ്ട്. ത​ത്സ​മ​യം റൂ​ട്ട് നി​ശ്ച​യി​ക്കാ​ന്‍ ജി​വി​കെ ഇ​എം​ആ​ര്‍​ഐ​യു​ടെ ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ പ്ര​ത്യേ​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.