വി​ജ​യം തു​ട​ർ​ന്ന് എ​ടി​കെ മോ​ഹ​ൻ ബ​ഗാ​ൻ
Thursday, December 3, 2020 10:26 PM IST
പ​നാ​ജി: ഐ​എ​സ്എ​ല്ലി​ൽ എ​ടി​കെ മോ​ഹ​ൻ ബ​ഗാ​ന്‍റെ വി​ജ​യം തു​ട​രു​ന്നു. തു​ട​ർ​ച്ച​യാ​യ മൂ​ന്നാം മ​ത്സ​ര​ത്തി​ലും പ​രാ​ജ​യം അ​റി​യാ​തെ കു​തി​ക്കു​ക​യാ​ണ് മോ​ഹ​ൻ ബ​ഗാ​ൻ. ഒ​ഡീ​യെ അ​വ​സാ​ന നി​മി​ഷ​മാ​യി​രു​ന്നു മോ​ഹ​ൻ ബ​ഗാ​ൻ കീ​ഴ​ട​ക്കി​യ​ത്.

ഗോ​ൾ അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​ൻ ഇ​രു ടീ​മു​ക​ളും ക​ഷ്ട​പ്പെ​ടു​ന്ന​താ​ണ് മ​ത്സ​ര​ത്തി​ൽ ഉ​ട​നീ​ളം കാ​ണാ​ൻ ക​ഴി​ഞ്ഞ​ത്. മ​ത്സ​രം ഗോ​ൾ ര​ഹി​ത സ​മ​നി​ല​യി​ലേ​ക്ക് പോ​വു​കയാണെന്ന് തോ​ന്നി​യ നി​മി​ഷ​ത്തി​ലാ​ണ് റോ​യ് കൃ​ഷ്ണ വി​ജ​യ ഗോ​ളു​മാ​യി എ​ത്തി​യ​ത്. ഫൈ​ന​ൽ വി​സി​ലി​നു തൊ​ട്ടുമുൻപ് ഒ​രു ഹെ​ഡ​റി​ലൂ​ടെ ആ​യി​രു​ന്നു കൃ​ഷ്ണ​യു​ടെ വി​ജ​യ ഗോ​ൾ.

ഈ ​വി​ജ​യ​ത്തോ​ടെ മോ​ഹ​ൻ ബ​ഗാ​ൻ ലീ​ഗി​ൽ ഒ​ന്നാ​മ​ത് എ​ത്തി. ഇ​തു​വ​രെ ഒ​രു ജ​യം പോ​ലും ഇ​ല്ലാ​ത്ത ഒ​ഡീ​ഷ ഒ​രു പോ​യി​ന്‍റു​മാ​യി പ​ത്താം സ്ഥാ​ന​ത്താ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.