50 ബോ​ട്ടി​ൽ ഹാഷിഷ് ഓ​യി​ലു​മാ​യി യു​വാ​വ് പി​ടി​യി​ൽ
Thursday, December 3, 2020 11:12 PM IST
പാ​ല​ക്കാ​ട്: മൂ​ന്നു ല​ക്ഷം രൂ​പ വി​ല വ​രു​ന്ന 50 ബോ​ട്ടി​ൽ ഹാഷിഷ് ഓ​യി​ലു​മാ​യി യു​വാ​വ് പി​ടി​യി​ൽ. ചെ​ർ​പ്പു​ള​ശ്ശേ​രി തൃ​ക്ക​ടീ​രി സ്വ​ദേ​ശി മ​ൻ​സൂ​ർ അ​ലി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ജി​ല്ലാ ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡും പാ​ല​ക്കാ​ട് ടൗ​ൺ നോ​ർ​ത്ത് പോ​ലീ​സും സം​യു​ക്ക​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മ​ൻ​സൂ​ർ പി​ടി​യി​ലാ​യ​ത്.

പാ​ല​ക്കാ​ട് മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡ് ഭാ​ഗ​ത്ത് ഇ​ട​പാ​ടു​കാ​രെ കാ​ത്തു നി​ൽ​ക്കു​മ്പോ​ഴാ​ണ് പ്ര​തി വ​ല​യി​ലാ​യ​ത്. അ​ഞ്ച് ഗ്രാം ​വീ​ത​മു​ള്ള അ​ൻ​പ​ത് പ്ലാ​സ്റ്റി​ക് ബോ​ട്ടി​ൽ ഹാഷിഷ് ഓയിൽ പ്ര​തി​യുടെ പ​ക്ക​ൽ നി​ന്നും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. 6,000 രൂ​പ​ക്കാ​ണ് ഒ​രു ബോ​ട്ടി​ൽ ഹാഷിഷ് ഓ​യി​ൽ വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.