മ​ലേ​ഗാ​വ് സ്ഫോ​ട​ന​ക്കേ​സ്: പ്ര​ജ്ഞാ സിം​ഗ് ഠാ​ക്കൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​യി​ല്ല
Friday, December 4, 2020 2:18 AM IST
മും​ബൈ: മ​ലേ​ഗാ​വ് സ്ഫോ​ട​ന​ക്കേ​സി​ന്‍റെ വി​ചാ​ര​ണ പ്ര​ത്യേ​ക എ​ൻ​ഐ​എ കോ​ട​തി​യി​ൽ ഡി​സം​ബ​ർ19​ന് പു​ന​രാ​രം​ഭി​ക്കും.

കേ​സി​ൽ പ്ര​തി​ചേ​ർ​ക്ക​പ്പെ​ട്ട ബി​ജെ​പി എം​പി പ്ര​ജ്ഞാ സിം​ഗ് ഠാ​ക്കൂ​ർ, ല​ഫ്റ്റ​ന​ന്‍റ് കേ​ണ​ൽ പ്ര​സാ​ദ് പു​രോ​ഹി​ത് എ​ന്നി​വ​രു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ അ​ന്നേ​ദി​വ​സം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്നു ജ​ഡ്ജി പി.​ആ​ർ. സി​ത്രെ നി​ർ​ദേ​ശി​ച്ചു. പ്ര​ജ്ഞാ സിം​ഗ്, ര​മേ​ശ് ഉ​പാ​ധ്യാ​യ, സു​ധാ​ക​ർ ദ്വി​വേ​ദി, സു​ധാ​ക​ർ ച​തു​ർ​വേ​ദി എ​ന്നി​വ​ർ വ്യാ​ഴാ​ഴ്ച ഹാ​ജ​രാ​യി​രു​ന്നി​ല്ല.

മ​ലേ​ഗാ​വി​ലെ മോ​സ്കി​നു മു​ന്നി​ൽ മോ​ട്ടോ​ർ​സൈ​ക്കി​ൾ പൊ​ട്ടി​ത്തെ​റി​ച്ച് ആ​റു പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും നൂ​റോ​ളം പേ​ർ​ക്കു പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത സം​ഭ​വം ന​ട​ന്ന​ത് 2008 സെ​പ്റ്റം​ബ​ർ 29നാ​ണ്. കേ​സി​ൽ 400 സാ​ക്ഷി​ക​ളാ​ണു​ള്ള​ത്. ഇ​വ​രി​ൽ 140 പേ​രെ മാ​ത്ര​മാ​ണ് വി​ചാ​ര​ണ ചെ​യ്യാ​ൻ ക​ഴി​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.