വി​മ​ത സ്ഥാ​നാ​ർ​ഥി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി; ബി​ജെ​പി ജി​ല്ലാ ക​മ്മി​റ്റി അം​ഗം അ​റ​സ്റ്റി​ൽ
Friday, December 4, 2020 10:51 AM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്തു വി​മ​ത സ്ഥാ​നാ​ർ​ഥി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ ബി​ജെ​പി ജി​ല്ലാ ക​മ്മി​റ്റി അം​ഗം അ​റ​സ്റ്റി​ൽ. കൊ​ടു​ങ്ങാ​നൂ​ർ സ്വ​ദേ​ശി​യാ​യ അ​ഡ്വ. ര​ഞ്ജി​ത് സി. ​നാ​യ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​നി​ൽ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന സി​ന്ധു സ​തി​കു​മാ​റി​ന്‍റെ പ​രാ​തി​യി​ലാ​ണു ര​ഞ്ജി​ത്തി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വ​ട്ടി​യൂ​ർ​ക്കാ​വ് പോ​ലീ​സ് വ്യാ​ഴാ​ഴ്ച അ​റ​സ്റ്റ് ചെ​യ്ത ഇ​യാ​ളെ പി​ന്നീ​ട് ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു.

അ​തേ​സ​മ​യം സി​ന്ധു​വി​നെ​തി​രെ ര​ഞ്ജി​ത്തും പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. വീ​ടി​നു മു​ന്നി​ലെ​ത്തി സി​ന്ധു​വി​ന്‍റെ ഭ​ർ​ത്താ​വ് ത​ന്നെ അ​പ​മാ​നി​ക്കു​ന്ന ത​ര​ത്തി​ൽ മൈ​ക്കി​ലൂ​ടെ പ്ര​സം​ഗി​ച്ച​താ​യി ആ​രോ​പി​ച്ചാ​ണ് ര​ഞ്ജി​ത്തി​ന്‍റെ പ​രാ​തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.