കോ​വി​ഡ് കു​റ​യാ​ൻ അ​മേ​രി​ക്ക 100 ദിവസം മാ​സ്ക് ധ​രി​ക്ക​ണം: ബൈ​ഡ​ൻ
Friday, December 4, 2020 11:39 AM IST
വാ​ഷിം​ഗ്ട​ൺ: കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​ൻ അ​മേ​രി​ക്ക​ക്കാ​രോ​ട് 100 ദി​വ​സം മാ​സ്ക് ധ​രി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന് നി​യു​ക്ത പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ. എ​ല്ലാ അ​മേ​രി​ക്ക​ക്കാ​രും മാ​സ്ക് ധ​രി​ക്കാ​ൻ ത​യാ​റാ​യാ​ൽ കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ മാ​സ്ക് നി​ർ​ബ​ന്ധ​മാ​ക്കാ​ൻ ഉ​ത്ത​ര​വി​ടു​മെ​ന്നും ബൈ​ഡ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

സി​എ​ൻ​എ​ൻ ന് ​ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. അ​ധി​കാ​ര​ത്തി​ൽ എ​ത്തു​ന്ന ആ​ദ്യ ദി​വ​സം പൊ​തു​ജ​ന​ങ്ങ​ളോ​ട് 100 ദി​വ​സം മാ​സ്ക് ധ​രി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടും. വെ​റും 100 ദി​വ​സം മാ​ത്രം, പി​ന്നീ​ട് വേ​ണ്ട. വാ​ക്സി​നേ​ഷ​നും മാ​സ്കും ഉ​പ​യോ​ഗി​ച്ചാ​ൽ കോ​വി​ഡ് വ്യാ​പ​ന​ത്തി​ന് ഗ​ണ്യ​മാ​യ കു​റ​വു​ണ്ടാ​കു​മെ​ന്ന് ക​രു​തു​ന്നു- അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നി​ല​വി​ലെ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന് മാ​സ്ക് ധ​രി​ക്കു​ന്ന​തി​നോ​ട് വി​യോ​ജി​പ്പാ​യി​രു​ന്നു. രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധ വ​ൻ‌​തോ​തി​ൽ ഉ​യ​ർ​ന്ന​തോ​ടെ വി​മ​ർ​ശ​ന​ങ്ങ​ൾ‌ ഉ​ണ്ടാ​യ​പ്പോ​ഴാ​ണ് മാ​സ്ക് ധ​രി​ക്കാ​ൻ ത‍​യാ​റാ​യ​ത്. കോ​വി​ഡ് ബാ​ധി​ച്ച ശേ​ഷ​വും അ​ദ്ദേ​ഹം മാ​സ്ക് ധ​രി​ക്കാ​ൻ പ​ല​പ്പോ​ഴും കൂ​ട്ടാ​ക്കി​യി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.