ബു​റേ​വി: മു​ൻ​ക​രു​ത​ൽ തു​ട​രു​മെ​ന്ന് റ​വ​ന്യൂ മ​ന്ത്രി
Friday, December 4, 2020 12:18 PM IST
തി​രു​വ​ന​ന്ത​പു​രം: ബു​റേ​വി സം​ബ​ന്ധി​ച്ച ആ​ശ​ങ്ക ഒ​ഴി​ഞ്ഞെ​ങ്കി​ലും മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ തു​ട​രു​മെ​ന്ന് റ​വ​ന്യു മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ. ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മാ​റ്റി​പ്പാ​ർ​പ്പി​ച്ച​വ​ർ അ​താ​ത് ഇ​ട​ങ്ങ​ളി​ൽ​ത്ത​ന്നെ തു​ട​രു​മെ​ന്നും ശനിയാഴ്ച പു​ല​ർ​ച്ചെ വ​രെ​യു​ള്ള സ​മ​യം നി​ർ​ണാ​യ​ക​മാ​ണെ​ന്നും മ​ന്ത്രി ഇ.​ച​ന്ദ്ര​ശേ​ഖ​ര​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

മ​ഴ​യു​ടെ തീ​വ്ര​ത​യോ ശ​ക്തി​യോ സം​ബ​ന്ധി​ച്ച് മു​ൻ​കൂ​ട്ടി പ്ര​വ​ചി​ക്കു​ക സാ​ധ്യ​മ​ല്ല. മ​ഴ എ​ത്ര ദി​വ​സ​ത്തേ​ക്കു​ണ്ടാ​കും, അ​തി​ന്‍റെ തീ​വ്ര​ത എ​ത്ര​യാ​കും എ​ന്നൊ​ക്കെ വി​ല​യി​രു​ത്തി​യ​ശേ​ഷം മാ​ത്ര​മേ തു​ട​ർ​ന​ട​പ​ടി​ക​ളി​ലേ​ക്കു ക​ട​ക്കു​ക​യു​ള്ളൂ​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.