പ്രൈ​സ് വാ​ട്ട​ർ​ഹൗ​സ് കൂ​പ്പേ​ഴ്സി​നെ വി​ല​ക്കി​യ ന​ട​പ​ടി​ക്ക് ഹൈ​ക്കോ​ട​തി​യു​ടെ സ്റ്റേ
Friday, December 4, 2020 1:14 PM IST
തി​രു​വ​ന​ന്ത​പു​രം: പ്രൈ​സ് വാ​ട്ട​ർ​ഹൗ​സ് കൂ​പ്പ​ർ ക​ന്പ​നി (പി​ഡ​ബ്ല്യു​സി) യെ ​വി​ല​ക്കി​യ സ​ർ​ക്കാ​ർ ന​ട​പ​ടി​ക്ക് ഹൈ​ക്കോ​ട​തി​യു​ടെ സ്റ്റേ. ​ത​ങ്ങ​ളു​ടെ ഭാ​ഗം കേ​ൾ​ക്കാ​തെ​യാ​ണ് സ​ർ​ക്കാ​ർ വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​തെ​ന്ന പി​ഡ​ബ്ല്യു​സി വാ​ദം അം​ഗീ​ക​രി​ച്ചാ​ണു സ്റ്റേ. ​ഹ​ർ​ജി​യി​ൽ ഈ ​മാ​സം 16-ന് ​മു​ന്പു മ​റു​പ​ടി ന​ൽ​കാ​ൻ ഹൈ​ക്കോ​ട​തി നി​ർ​ദേ​ശി​ച്ചു.

സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ് പ്ര​തി സ്വ​പ്ന സു​രേ​ഷി​ന്‍റെ നി​യ​മ​ന​ത്തി​ലെ അ​പാ​ക​ത ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ് പ്രൈ​സ് വാ​ട്ട​ർ​ഹൗ​സ് കൂ​പ്പ​ർ ക​ന്പ​നി​യെ വി​ല​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്. ര​ണ്ടു വ​ർ​ഷ​ത്തേ​ക്കാ​ണ് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

നേ​ര​ത്തേ, സ്പേ​സ് പാ​ർ​ക്കി​ൽ ഓ​പ്പ​റേ​ഷ​ൻ​സ് മാ​നേ​ജ​രാ​യി സ്വ​പ്ന സു​രേ​ഷി​നെ നി​യ​മി​ച്ച​ത് പി​ഡ​ബ്ല്യു​സി ആ​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത, മ​റ്റു പ​ശ്ചാ​ത്ത​ല വി​വ​രം പ​രി​ശോ​ധി​ക്കേ​ണ്ട​ത് പി​ഡ​ബ്ല്യു​സി​യാ​ണ്. എ​ന്നാ​ൽ ഇ​തി​ൽ പി​ഡ​ബ്ല്യു​സി​ക്ക് ഗു​രു​ത​ര വീ​ഴ്ച​യു​ണ്ടാ​യ​താ​യാ​ണ് ഐ​ടി വ​കു​പ്പി​ന്‍റെ ക​ണ്ടെ​ത്ത​ൽ.

പി​ഡ​ബ്ല്യു​സി ക​ണ്‍​സ​ൾ​ട്ട​ന്‍റാ​യു​ള്ള എ​ല്ലാ ഇ​ട​പാ​ടു​ക​ളും പ​രി​ശോ​ധി​ക്കാ​ൻ ചീ​ഫ് സെ​ക്ര​ട്ട​റി നേ​ര​ത്തെ ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഐ​ടി വ​കു​പ്പി​ലെ എ​ല്ലാ പ​ദ്ധ​തി​ക​ളി​ൽ നി​ന്നും പി​ഡ​ബ്ല്യു​സി​യെ മാ​റ്റി നി​ർ​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ക​ന്പ​നി​യെ വി​ല​ക്കാ​നു​ള്ള ഐ​ടി വ​കു​പ്പി​ന്‍റെ ന​ട​പ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.