പ​ണം​ന​ൽ​കി ഡ​ൽ​ഹി ക​ർ​ഷ​ക മാ​ർ​ച്ചി​ൽ ആ​ളെ​ക്കൂ​ട്ടു​ന്നു; സ​ത്യം ഇ​താ​ണ്
Friday, December 4, 2020 1:24 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ക​ർ​ഷ​ക സ​മ​ര​ത്തി​ൽ പ​ണം​കൊ​ടു​ത്ത് തൊ​ഴി​ലാ​ളി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച​താ​യി ആ​രോ​പി​ച്ച് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​ര​ണം. ഹ​രി​യാ​ന ബ​ഹാ​ദു​ർ​ഗ​ഡി​ൽ​നി​ന്നു​ള്ള തൊ​ഴി​ലാ​ളി​ക​ൾ റാ​ലി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ പ​റ​ഞ്ഞു​റ​പ്പി​ച്ച 350 രൂ​പ ന​ൽ​കി​യി​ല്ലെ​ന്ന് പ​രാ​തി​പ്പെ​ടു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് പ്ര​ച​രി​ക്കു​ന്ന​ത്. പ​ണം വാ​ങ്ങി 118 പേ​ർ റാ​ലി​യി​ൽ പ​ങ്കെ​ടു​ത്ത​താ​യി വീ​ഡി​യോ​യി​ൽ അ​വ​കാ​ശ​പ്പെ​ടു​ന്നു. ക​ർ​ഷ​ക പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ യാ​ഥാ​ർ‌​ഥ്യം എ​ന്തെ​ന്ന് മ​ന​സി​ലാ​ക്കൂ എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് വീ​ഡി​യോ പ്ര​ച​രി​ക്കു​ന്ന​ത്. ഈ ​വീ​ഡി​യോ​ക്ക് ഫേ​സ​ബു​ക്കി​ൽ നി​ര​വ​ധി ഷെ​യ​റു​ക​ളും ലൈ​ക്കു​ക​ളു​മാ​ണ് ല​ഭി​ക്കു​ന്ന​ത്. ഇ​തി​ന​കം നി​ര​വ​ധി പേ​ർ ഈ ​വീ​ഡി​യോ ക​ണ്ടു.

എ​ന്നാ​ൽ ഈ ​വീ​ഡി​യോ ര​ണ്ട് വ​ർ​ഷം മു​മ്പു​ള്ള​താ​ണെ​ന്നാ​ണ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. ആം ​ആ​ദ്മി പാ​ർ​ട്ടി പ​ണം​കൊ​ടു​ത്ത് റാ​ലി​യി​ൽ ആ​ളെ​ക്കൂ​ട്ടു​ന്നു എ​ന്ന് ആ​രോ​പി​ച്ചാ​ണ് വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​യ്ക്ക​പ്പെ​ട്ട​ത്. 2018 മാ​ർ​ച്ച് 29 ന് @AnkurMalviya6 ​എ​ന്ന ട്വി​റ്റ​ർ ഹാ​ൻ​ഡി​ലി​ൽ ഈ ​വീ​ഡി​യോ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​ട്ടു​ണ്ട്.

ഈ ​ആ​രോ​പ​ണ​ത്തെ എ​തി​ർ​ത്ത് അ​തേ ദി​വ​സം എ​എ​പി ട്വി​റ്റ​റി​ൽ നി​ഷേ​ധ​ക്കു​റി​പ്പ് ഇ​റ​ക്കു​ക​യു​മു​ണ്ടാ​യി. 2018 മാ​ർ​ച്ച് 26 ന് ​ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ റാ​ലി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ 350 രൂ​പ​യും ഭ​ക്ഷ​ണ​വും വാ​ഗ്ദാ​നം ചെ​യ്ത​താ​യി തൊ​ഴി​ലാ​ളി​ക​ൾ അ​വ​കാ​ശ​പ്പെ​ടു​ന്ന വീ​ഡി​യോ എ​എ​ൻ​ഐ ന​ൽ​കി​യി​രു​ന്നു. ആം ​ആ​ദ്മി പാ​ർ​ട്ടി​ക്കെ​തി​രാ​യി ര​ണ്ട് വ​ർ​ഷം മു​മ്പ് ഉ​യ​ർ​ന്ന കൈ​ക്കൂ​ലി ആ​രോ​പ​ണ​മാ​ണ് പു​തു​താ​യി പൊ​ടി​ത​ട്ടി​യെ​ടു​ത്ത് ക​ർ​ഷ പ്ര​ക്ഷോ​ഭ​ത്തി​ൽ ചാ​ർ‌​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.