ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​പ്പി​ച്ചാ​ൽ‌ കു​റ്റ​വാ​ളി​യാ​കി​ല്ല: എ.​വി​ജ​യ​രാ​ഘ​വ​ൻ
Friday, December 4, 2020 2:26 PM IST
തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഡീ​ഷ​ണ​ൽ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി സി.​എം ര​വീ​ന്ദ്ര​നെ ചോ​ദ്യം ചെ​യ്യ​ലി​ന് വി​ളി​പ്പി​ച്ച​തി​ൽ അ​സ്വാ​ഭാ​വി​ക​ത​യി​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​വി​ജ​യ​രാ​ഘ​വ​ൻ. ഒ​രാ​ളെ ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​പ്പി​ച്ച​തു കൊ​ണ്ട് അ​യാ​ൾ കു​റ്റ​വാ​ളി​യാ​കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​രെ​യും ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​പ്പി​ക്കാ​ൻ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ​ക്ക് അ​ധി​കാ​ര​മു​ണ്ട്. അ​തി​നെ മ​റ്റു ത​ര​ത്തി​ൽ സി​പി​എം കാ​ണു​ന്നി​ല്ല. ഒ​രാ​ളെ ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​പ്പി​ച്ച​തു കൊ​ണ്ട് അ​യാ​ൾ കു​റ്റ​വാ​ളി​യാ​കു​ന്നി​ല്ലെ​ന്നും വി​ജ​യ​രാ​ഘ​വ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

വി​ക​സ​ന​വും അ​പ​വാ​ദ​വും ത​മ്മി​ലു​ള്ള ഏ​റ്റു​മു​ട്ട​ലാ​ണ് ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ന​ട​ക്കു​ന്ന​ത്. വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി​യു​മാ​യി സ​ഖ്യ​മി​ല്ലെ​ന്ന് പ​റ​ഞ്ഞ് ആ​ളു​ക​ളെ പ​റ്റി​ക്കാ​നാ​ണ് യു​ഡി​എ​ഫ് ശ്ര​മം. കെ​എ​സ്എ​ഫ്ഇ റെ​യ്ഡ് വി​വാ​ദം അ​ട​ഞ്ഞ അ​ധ്യാ​യ​മാ​ണ്. എ​ല്ലാ കാ​ര്യ​ങ്ങ​ളും മു​ഖ്യ​മ​ന്ത്രി​യും പാ​ർ​ട്ടി​യും മ​ന്ത്രി​യും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.