ക​ർ​ഷ​ക സ​മ​ര​ത്തി​ന് ട്രൂ​ഡോ​യു​ടെ പി​ന്തു​ണ; ക​നേ​ഡി​യ​ന്‍ ഹൈ​ക്ക​മ്മീ​ഷ​ണ​റെ ഇ​ന്ത്യ വി​ളി​ച്ചു​വ​രു​ത്തി
Friday, December 4, 2020 3:39 PM IST
ന്യൂ​ഡ​ൽ​ഹി: ക​നേ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ൻ ട്രൂ​ഡോ ത​ല​സ്ഥാ​ന അ​തി​ർ​ത്തി​ക​ളി​ൽ ന​ട​ക്കു​ന്ന ക​ർ​ഷ​ക സ​മ​ര​ത്തെ പി​ന്തു​ണ​ച്ച സം​ഭ​വ​ത്തി​ൽ നേ​രി​ട്ട് അ​തൃ​പ്തി അ​റി​യി​ച്ച് ഇ​ന്ത്യ. ക​നേ​ഡി​യ​ന്‍ ഹൈ​ക്ക​മ്മീ​ഷ​ണ​റെ വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് ഇ​ന്ത്യ പ്ര​തി​ഷേ​ധം അ​റി​യി​ച്ച​ത്.

ട്രൂ​ഡോ​യു​ടെ പ​രാ​മ​ര്‍​ശം ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര ബ​ന്ധ​ത്തെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​മെ​ന്ന് ഇ​ന്ത്യ ഹൈ​ക്ക​മ്മീ​ഷ​ണ​ർ​ക്ക് മു​ന്ന​റി​യി​പ്പു ന​ല്‍​കി. ഗു​രു​നാ​നാ​ക്ക് ജ​യ​ന്തി​യി​ൽ സി​ക്ക് സ​മൂ​ഹ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു ന​ട​ത്തി​യ പ്ര​സ്താ​വ​ന​യി​ലാ​ണ് ക​ർ​ഷ​ക സ​മ​ര​ങ്ങ​ളെ ചൂ​ണ്ടി​ക്കാ​ട്ടി ഇ​ന്ത്യ​യി​ലെ സ്ഥി​തി ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്ന് ക​നേ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞ​ത്.

ക​ർ​ഷ​ക പ്ര​ക്ഷോ​ഭം സം​ബ​ന്ധി​ച്ച് ഇ​ന്ത്യ​യി​ല്‍ നി​ന്നു​വ​രു​ന്ന വാ​ര്‍​ത്ത​ക​ള്‍ ആ​ശ​ങ്കാ​ജ​ന​ക​മാ​ണ്. സു​ഹൃ​ത്തു​ക്ക​ളെ​യും കു​ടും​ബ​ങ്ങ​ളെ​യും കു​റി​ച്ച് ആ​ധി​യു​ണ്ട്. ത​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ള്‍​ക്ക് വേ​ണ്ടി സ​മാ​ധാ​ന​പ​ര​മാ​യി പോ​രാ​ടു​ന്ന ക​ര്‍​ഷ​ക​ര്‍​ക്കൊ​പ്പ​മാ​ണ് കാ​ന​ഡ എ​ന്നും നി​ല​കൊ​ള്ളു​ക- ട്രൂ​ഡോ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.