കോ​വി​ഡ് വാ​ക്സി​ൻ ആ​ദ്യം ന​ൽ​കു​ന്ന​ത് ഒ​രു കോ​ടി ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക്
Friday, December 4, 2020 5:25 PM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ആ​ദ്യം കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കു​മെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ. സ​ർ​ക്കാ​ർ-​സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ലെ ഒ​രു കോ​ടി ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി​രി​ക്കും വാ​ക്സി​ൻ ന​ൽ​കു​ക​യെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ഇ​ന്ന് ന​ട​ന്ന സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​നു​ശേ​ഷ​മാ​ണ് കേ​ന്ദ്രം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കു​ശേ​ഷം കോ​വി​ഡി​ന്‍റെ മു​ൻ​നി​ര പോ​രാ​ളി​ക​ളാ​യ പോ​ലീ​സ്, സാ​യു​ധ​സേ​ന, മു​ൻ​സി​പ്പ​ൽ ജോ​ലി​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ​ക്കും ന​ൽ​കും. ഇ​ത്ത​ര​ത്തി​ലു​ള്ള ര​ണ്ട് കോ​ടി പേ​ർ​ക്കാ​വും ര​ണ്ടാം ഘ​ട്ട​ത്തി​ൽ വാ​ക്സി​ൻ വി​ത​ര​ണം ചെ​യ്യു​ക.

13 പ്ര​ധാ​ന പാ​ർ​ട്ടി​ക​ളി​ലെ നേ​താ​ക്ക​ളാ​ണ് ഇ​ന്ന് ന​ട​ന്ന വി​ർ​ച്വ​ൽ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. കോ​ണ്‍​ഗ്ര​സി​നാ​യി ഗു​ലാം ന​ബി ആ​സാ​ദ് യോ​ഗ​ത്തി​നെ​ത്തി. തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സ്, ടിആ​ർ​എ​സ്, ശി​വ​സേ​ന തു​ട​ങ്ങി​യ പാ​ർ​ട്ടി​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.