സ്ഥാ​നാ​ർ​ഥി​ക​ളു​ടെ മ​ര​ണം: അ​ഞ്ചി​ട​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി
Friday, December 4, 2020 10:44 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ അ​ഞ്ചി​ട​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വ​ച്ചു. സ്ഥാ​നാ​ർ​ഥി​ക​ളു​ടെ മ​ര​ണ​ത്തെ തു​ട​ർ​ന്ന് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​ഞ്ച് വാ​ർ​ഡ്/ നി​യോ​ജ​ക മ​ണ്ഡ​ലങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​യ​താ​യി സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ വി. ​ഭാ​സ്ക​ര​ൻ അ​റി​യി​ച്ചു.

കൊ​ല്ലം പ​ന്മ​ന ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ​റ​ന്പി​ക്കു​ളം(5), കോ​ഴി​ക്കോ​ട് മാ​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ താ​ത്തൂ​ർ പൊ​യ്യി​ൽ(11), എ ​റ​ണാ​കു​ളം ക​ള​മ​ശ്ശേ​രി മു​നി​സി​പ്പാ​ലി​റ്റി​യി​ലെ മു​നി​സി​പ്പ​ൽ വാ​ർ​ഡ്(37), തൃ​ശൂ​ർ കോ​ർ​പ്പ​റേ​ഷ​നി​ലെ പു​ല്ല​ഴി(47), ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ തി​ല്ല​ങ്കേ​രി(7) എ​ന്നി​വി​ട​ങ്ങളി​ലെ തെ​രഞ്ഞെ​ടു​പ്പാ​ണ് മാ​റ്റി​വ ച്ച​ത്.

പു​തി​യ തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.