തെ​ലു​ങ്കാ​ന കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ജി​വ​ച്ചു
Friday, December 4, 2020 11:10 PM IST
ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ജി​വ​ച്ചു. ഹൈ​ദ​രാ​ബാ​ദ് മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​റ്റ ക​ന​ത്ത തി​രി​ച്ച​ടി​ക്ക് പി​ന്നാ​ലെ​യാ​ണ് അ​ധ്യ​ക്ഷ​ൻ ഉ​ത്തം കു​മാ​ർ റെ​ഡ്ഡി രാ​ജി​വ​ച്ച​ത്.

തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഭ​ര​ണ​ക​ക്ഷി​യാ​യ ടി​ആ​ർ​എ​സി​നാ​ണ് മു​ന്നേ​റ്റം. ആ​കെ​യു​ള്ള 150 സീ​റ്റു​ക​ളി​ൽ 132 എ​ണ്ണ​ത്തി​ലെ ഫ​ലം പു​റ​ത്തു​വ​ന്ന​പ്പോ​ൾ 53 ഇ​ട​ത്ത് ടി​ആ​ര്‍​എ​സ് വി​ജ​യി​ച്ചു. ബി​ജെ​പി 35 സീ​റ്റി​ലും ഒ​വൈ​സി​യു​ടെ എ​ഐ​എം​ഐ​എം 42 സീ​റ്റി​ലും വി​ജ​യി​ച്ചു. കോ​ണ്‍​ഗ്ര​സ് ര​ണ്ടി​ട​ത്തു മാ​ത്ര​മാ​ണു ജ​യി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.