അ​ഫ്ഗാ​ൻ സ്പി​ന്ന​ർ മു​ജീ​ബു​ര്‍ റ​ഹ്മാ​ന് കോ​വി​ഡ്
Saturday, December 5, 2020 7:33 AM IST
സി​ഡ്നി: അ​ഫ്ഗാ​നി​സ്ഥാ​ൻ സ്പി​ന്ന​ർ മു​ജീ​ബു​ര്‍ റ​ഹ്മാ​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ബി​ഗ് ബാ​ഷ് ലീ​ഗ് ക​ളി​ക്കാ​നാ​യി ഓ​സ്‌​ട്രേ​ലി​യ​യി​ല്‍ എ​ത്തി​യ​പ്പോ​ൾ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ് താ​രം കാ​ബൂ​ളി​ൽ നി​ന്ന് ഓ​സ്‌​ട്രേ​ലി​യ​യി​ൽ എ​ത്തു​ന്ന​ത്. ബ്രി​സ്‌​ബേ​ന്‍ ഹീ​റ്റി​നു​വേ​ണ്ടി​യാ​ണ് താ​രം ക​ളി​ക്കു​ന്ന​ത്. ചെ​റി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ടി​പ്പി​ച്ച താ​ര​ത്തെ ക്വീ​ന്‍​സ്ല​ന്‍​ഡി​ലു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

‌പ​ത്തൊ​മ്പ​തു​കാ​ര​നാ​യ മു​ജീ​ബ് നി​ല​വി​ല്‍ ലോ​ക ര​ണ്ടാം ന​മ്പ​ര്‍ ട്വ​ന്‍റി-20 ബൗ​ള​റാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.